വിഴിഞ്ഞം പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി
12.06.2025
വിഴിഞ്ഞം: കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡൻ്റ് വെങ്ങാനൂർ ശ്രീകുമാറിനെതിരെ വിഴിഞ്ഞം എസ് .എച്ച്.ഒ ഗുണ്ടാ ആക്റ്റ് പ്രകാരം കേസ് എടുത്തുവെന്നാരോപിച്ച് കോവളം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിഴിഞ്ഞം പോലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തി. ആഴാകുളത്തു നിന്നും ആരംഭിച്ച മാർച്ച് വിഴിഞ്ഞം ജംഗ്ഷനിൽ പോലീസ് തടഞ്ഞു. പ്രതിഷേധ മാർച്ച് എം. വിൻസെൻ്റ് എം.എൽ.എ. ഉത്ഘാടനം ചെയ്തു. പൊതുപ്രവർത്തകർക്കെതിരെ ഇത്തരത്തിലുള്ള പ്രതികാര നടപടി സ്വീകരിക്കാനാണ് നീക്കമെങ്കിൽ പോലീസ് വലിയ വില നൽകേണ്ടി വരുമെന്നും തുടർ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Hide quoted text
സ്കൂൾ പ്രവേശന ദിവസം വെങ്ങാനൂർ ഹയർ സെക്കന്ററി സ്കൂളിൽ എസ്.എഫ്.ഐ പ്രവർത്തകർ കൊടിതോരണങ്ങൾ കെട്ടിയതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. സ്കൂളിൽ രാഷ്ട്രീയം പാടില്ല എന്ന പി.ടി.എ യുടെയും രാഷ്ട്രീയ കക്ഷികളുടെയും മുൻ തീരുമാനം നിലനിൽക്കെയാണ് എസ്.എഫ് ഐ പ്രവർത്തകർ സ്കൂൾ പരിസരത്ത് കൊടി കെട്ടിയത്. ഇത് ചോദ്യം ചെയ്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെ വിഴിഞ്ഞം പോലീസ് കേസെടുത്തു. സംഭവം അറിഞ്ഞു വിഴിഞ്ഞം സ്റ്റേഷനിലെത്തിയ കോൺഗ്രസ് നേതാവ് വെങ്ങാനൂർ ശ്രീകുമാറിനെതിരെ വിഴിഞ്ഞം പോലീസ് ഗുണ്ടാ ആക്ട് പ്രകാരം കേസെടുത്തതാണ് പ്രതിഷേധത്തിന് കാരണമായത്.
ബ്ലോക്ക് പ്രസിഡന്റ് ഉച്ചക്കട സുരേഷ് അധ്യക്ഷത വഹിച്ചു, കെ.പി.സി.സി അംഗങ്ങളായ കോളിയൂർ ദിവാകരൻ നായർ ,വിൻസെൻ്റ് ഡി പോൾ, ഡി.സി.സി ജന.സെക്രട്ടറിമാരായ വിനോദ് സെൻ, സി.എസ്. ലെനിൻ, ആഗ്നസ് റാണി, കാഞ്ഞിരംകുളം ബ്ലോക്ക് പ്രസിഡൻ്റ് കരിംകുളം ജയകുമാർ ,വെങ്ങാനൂർ ശ്രീകുമാർ ,ഡി.സി.സി അംഗങ്ങളായ മുജീബ് റഹ്മാൻ ,സിസിലിപുരം ജയകുമാർ, മുക്കോല ഉണ്ണി, എൻ.ജെ.പ്രഭുലചന്ദ്രൻ , യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ അഫ്സൽ ബാലരാമപുരം, സി.എസ്.അരുൺ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ ജിനു ലാൽ, എ.അർഷാദ്, പുന്നക്കുളം ബിനു, കോട്ടുകാൽ ബിനു, വെള്ളാർ മധു, സതികുമാരി, മുകളൂർമൂല അനിൽ , നദീഷ് നളിനൻ, ആബ്രോസ്, മുക്കോല ബിജു, സരസദാസ്, ഫ്രാൻസിസ്, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷാബു ഗോപിനാഥ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.