ബി. ടാഗ് വിദ്യാഭ്യാസട്രസ്റ്റ് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
13.06.2025
തിരുവനന്തപുരം: ഇംഗ്ലീഷ് ഭാഷയിൽ ഫോണോളജി വൊക്കാബുലറി എന്നിവയിൽ ഈ വർഷം നടത്തിയ മത്സരപരീക്ഷകളിൽ ഒന്നും രണ്ടും മൂന്നും റാങ്കു ലഭിച്ച വിദ്യാർത്ഥികളെ ആദരിച്ചു.കെ.ജി.ക്ലാസ്സ് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ തലത്തിൽ അഞ്ചു തട്ടുകളിലായി ഇംഗ്ലീഷ് ഭാഷയിൽ ഫോണോളജി വൊക്കാബുലറി എന്നിവയിൽ ശേഷി വികസന ക്ലാസ്സുകൾ ഓഫ് ലൈനായും ഓൺലൈനായും നടത്തിവരുന്ന ബി. ടാഗ് വിദ്യാഭ്യാസട്രസ്റ്റ് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച ചടങ്ങിൽ ട്രസ്റ്റ് ഡയറക്ടർ ഡോ അബ്ദുൽ സലാം, പ്രൊഫസർ ഉമ്മൻ വർഗീസ്, അഡ്വ. പി കെ ശങ്കരൻ കുട്ടി, ബി എസ് ഭാസി, ബുഷ്റ ബഷീർ, ബിജു എസ് പിള്ള എന്നിവരും അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും പങ്കെടുത്തു.