കാലപ്പഴക്കം ചെന്ന വിമാനങ്ങളുടെ സർവ്വീസുകൾ നിർത്തിവെച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണം - റിയാദ് ഒഐസിസി
13.06.2025
റിയാദ്: അഹമ്മദാബാദിലുണ്ടായ രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിൽ റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി
അനുശോചനം രേഖപ്പെടുത്തി. അധികം കാലപ്പഴക്കം ഇല്ലാത്ത ബോയിങ്ങിന്റെ ഡ്രീം ലൈനർ 787 - 8 അത്യാധുനിക യാത്രാ വിമാനത്തിന് പോലും ഇത്തരം അപകടം സംഭവിച്ചത് പ്രവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നും ഗൾഫ് സെക്ടറുകളിലേക്ക് സർവ്വീസ് നടത്തുന്ന ഒട്ടുമിക്ക വിമാന കമ്പനികളും കാലപ്പഴക്കം ചെന്നതും, യഥാവിധി അറ്റകുറ്റ പണികൾ പോലും നടത്താത്തതുമാണ് എന്നതാണ് പ്രവാസ ലോകത്തെ ആശങ്കയിലാക്കുന്നത്.യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി
ഇത്തരം കാലപ്പഴക്കം ചെന്ന വിമാനങ്ങൾ സർവ്വീസ് നടത്തുന്നത് നിർത്തിവെക്കാൻ വിമാന കമ്പനികൾക്ക് കർശന നിർദ്ദേശം നൽകാൻ സർക്കാർ തയാറാകണമെന്നുംഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.