ഇക്കോ ലവ് ഫൗണ്ടേഷൻ വിദ്യാർത്ഥികൾ കരിച്ചൽ കായൽ ശുചീകരിച്ചു
30.09.2025
അയൂബ് ഖാൻ
തിരുവനന്തപുരം: ലോക നദി ദിനാചരണത്തോടനുബന്ധിച്ച്
ഇക്കോ ലവ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കോട്ടുകാൽ കരിച്ചൽ കായൽ വൃത്തിയാക്കി . 150 ഓളം വിദ്യാർത്ഥികളാണ് ശുചീകരണ യഞ്ജത്തിൽ പങ്കെടുത്തത്. കോസ്റ്റൽ സ്റ്റുഡന്റ്സ് കൾച്ചറൽ ഫോറം, ഗ്രീൻപീസ് ഇന്ത്യ, നിക്കി നെസ്റ്റ് ആയുർവേദ ഹോസ്പിറ്റൽ, കരുംകുളം ഗ്രാമപഞ്ചായത്ത്, ഗ്രീൻ വോംസ്, കോട്ടുകാൽ സ്കൂൾ , പുല്ലുവിള ലീയോ തേർടീന്ത് സ്കൂൾ എന്നിവിടങ്ങളിലെ എൻ.എസ്.എസ് യൂണിറ്റുകൾ എന്നിവരുടെ സഹകരണത്തോടെ നടത്തിയ ശുചീകരണത്തിൽ ശേഖരിച്ച
250 കിലോയിൽ അധികം മാലിന്യം തരംതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് കരുംകുളം ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേനയ്ക്ക് കൈമാറി.
ഇക്കോ ലവ് ഫൗണ്ടേഷൻ പ്രസിഡന്റ് തദയൂസ് പരിപാടി ഉത്ഘാടനം ചെയ്തു. കോസ്റ്റൽ സ്റ്റുഡന്റ്സ് കൾച്ചറൽ ഫോറം പ്രസിഡന്റും കരുംകുളം ഗ്രാമപഞ്ചായത്ത് മെമ്പറുമായ രതിൻ ആന്റണി, ജോബ്, അലീന എന്നിവർ സംസാരിച്ചു.