മലിനീകരണ നിയന്ത്രണ ബോർഡ് എക്സലൻസ് പുരസ്കാരം നേടി അദാനി വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം വിമാനത്താവളവും
30.09.2025
അയൂബ് ഖാൻ
തിരുവനന്തപുരം: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഏർപ്പെടുത്തിയ എക്സലൻസ് പുരസ്കാരം നേടി അദാനി വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം വിമാനത്താവളവും.പരിസ്ഥിതി സംരക്ഷണത്തിനും മലിനീകരണ നിയന്ത്രണത്തിനുമായി മികച്ച പദ്ധതികൾ നടപ്പിലാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് അദാനി വിഴിഞ്ഞം തുറമുഖത്തെയും വിമാനത്താവളങ്ങളിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തെയും തിരഞ്ഞെടുത്തത്. കൊച്ചിയിൽ നടന്ന ഔറ 2025 കോൺക്ലേവിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ സമ്മാനിച്ചു.