ലോക ഹൃദയ ദിനം: ബോധവൽക്കരണ ക്ലാസും സിപിആർ ട്രെയിനിംഗും സംഘടിപ്പിച്ചു
01.10.2025
അയൂബ് ഖാൻ
തിരുവനന്തപുരം:ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ജീവൻ രക്ഷാ പദ്ധതിയുടെ ഭാഗമായി അദാനി ഫൗണ്ടേഷനും അദാനി സ്കിൽ ഡെവലപ്മെന്റ് സെന്ററും, മുക്കോല ഫാമിലി ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ ബോധവൽക്കരണ പരിപാടിയും സിപിആർ ട്രെയിനിംഗും സംഘടിപ്പിച്ചു.അസാപ്പ് സ്കിൽ സെന്ററിൽ നടന്ന പരിപാടിയിൽ
സ്കിൽ ട്രെയിനിങ് സ്റ്റുഡൻറ്സ്, കമ്മ്യൂണിറ്റി വോളണ്ടിയേഴ്സ്, ലൈവിലിഹുഡ് അംഗങ്ങൾ എന്നിവർക്കായി വേണ്ടി ഫാമിലി ഹെൽത്ത് സെന്റർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സനൽ, ജെപിഎച്ച് വിജിത, എം.എൽ.എസ്.പി വിജയലക്ഷ്മി, സ്കിൽ ഡെവലപ്മെന്റ് ജിഡിഎ ട്രെയിനർ ഷീജ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. അദാനി സ്കിൽ കോർഡിനേറ്റർ അനുരാഗ് , ഫൗണ്ടേഷൻ ലൈവിലിഹുഡ് കോർഡിനേറ്റർ ജോർജ് സെൻ എന്നിവർ സംസാരിച്ചു.