ഇലക്ഷൻ കമ്മിഷനെ നേർവഴിക്ക് നയിക്കാൻ ജനകീയ പ്രതിരോധം ഉയർന്നു വരണം - പ്രശാന്ത് ഭൂഷൺ
01.10.2025
അയൂബ് ഖാൻ
തിരുവനന്തപുരം: ജനങ്ങളിൽ നിന്നും എല്ലാം മറയ്ക്കുന്ന
ഇലക്ഷൻ കമ്മിഷനെ നേർവഴിക്ക് നയിക്കാൻ ജനകീയ പ്രതിരോധം ഉയർന്നു വരണമെന്ന് പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു.
ഇലക്ഷൻ കമ്മീഷൻ്റെ സുതാര്യതക്കായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച പരിപാടികളുടെ ഭാഗമായി കെപിസിസി വിചാർ വിഭാഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച പ്രഭാഷണം
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് ചോരി കാമ്പയിൻ ദേശീയതലത്തിൽ നടത്തണം.വലിയ സമരങ്ങളിലൂടെ മാത്രമേ തിരുത്തലുകൾ സാധ്യമാകൂ.ഗവൺമെൻ്റ് ഏകപക്ഷീയമായി ഇലക്ഷൻ കമ്മീഷനെ നിയമിക്കുന്നതു അനുചിതമാണ്. കേന്ദ്ര സർക്കാരിൻ്റെ ഇഷ്ടക്കാരെ നിയമിക്കുന്നതിലൂടെ കമ്മീഷൻ്റെ നിഷ്പക്ഷത ഇല്ലാതാകുന്നു.കേസിൽ
പ്രതിയാക്കപ്പെടുന്നവരെ അയോഗ്യത കൽപ്പിക്കാനുള്ള നീക്കത്തെ ചെറുത്തു തോൽപ്പിക്കണം.ഭരണ സംവിധാനത്തിന് ആരെയും ക്രിമിനൽ കേസുകളിൽ പ്രതിയാക്കാമെന്നു അദ്ദേഹം പറഞ്ഞു. വീവി പാക്ട്
എണ്ണാതിരിക്കുന്നതു തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നതിന് വേണ്ടി മാത്രമാണ്.ഇലക്ഷൻ്റെ അവസാന നിമിഷങ്ങളിൽ വോട്ടർമാരുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കുന്നത് അവിശ്വസനീയമാണ്.സംശയം ഒഴിവാക്കാൻ പോളിംഗ് ബൂത്തുകളിൽ വീഡിയോ റിക്കോർഡിങ് അത്യന്താപേക്ഷിതമാണ്.
വോട്ടർമാർ വോട്ട് നൽകി പ്രതിനിധികളെ തെരെഞ്ഞെടുത്ത് അവർക്ക് ഭരണാധികാരം ഏല്പിച്ചുകൊടുത്ത് തങ്ങളുടെ ഭാഗധേയം മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന പ്രാതിനിധ്യ ജനാധിപത്യ സംബ്രദായ ത്തിൽ തെരെഞ്ഞെടുപ്പ് രീതികൾക്കും അത് നടത്താൻ ചുമതലപ്പെട്ട ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനും അതീവ പ്രധാന്യമുണ്ട്. തെരഞ്ഞെടുപ്പ് സംബ്രദായം കുറ്റമറ്റതും സുതാര്യവും സത്യസന്ധവും നിഷ് പക്ഷവും ആയിരിക്കേണ്ടതുണ്ട്.
. രാഷ്ട്രീയ പ്രത്യയ ശസ്ത്രങ്ങളെക്കാളും ആശയാദർശങ്ങളെക്കാളും സ്ഥാനാർഥിയുടെ വ്യക്തിപരമായ നന്മയെ ക്കാളും സാധാരണ വോട്ടർമാരെ സ്വാധീ നിക്കുന്നത് പണം ചെലവഴിച്ച് സൃഷ്ടിക്കുന്ന പ്രകടനപരതയാണ്. മറ്റൊരു കാര്യം സ്ഥാനാർത്ഥികളും പാർട്ടികളും ഈ വൻ തുകകൾ എവിടെ നിന്ന് സമാഹരിക്കുന്നു എന്നതാണ്. വമ്പൻ കോർപറേറ്റുകളിൽ നിന്ന് ലഭിക്കുന്ന വൻ തുകകളെ ആണ് ആശ്രയിക്കുന്നത്. കോർപറേറ്റുകൾ പതിന്മടങ്ങു പ്രത്യുപകാരം നേടിക്കൊണ്ടല്ലാതെ സംഭാവന നൽകുകയില്ല. അങ്ങനെ തെരഞ്ഞെടുപ്പ് വലിയ അഴിമതിക്ക് കാരണമാകുന്ന ജനചൂഷണ മാമാങ്കമായി പരിണമിച്ചിരിക്കുന്നു.
കരുത്തുള്ള അഴിമതി വിരുദ്ധ പ്രസ്ഥാനങ്ങൾ ഇന്ന് രാജ്യത്ത് ഇല്ലാതായിരിക്കുന്നു. അതുവഴി അഴിമതി വീരന്മാർക് നിർബാധം വിലസാൻ കഴിയുന്ന സാഹചര്യമാണുള്ളത്. ജനങ്ങൾ പോരാടി നേടിയെടുത്ത ഓംബു ഡ്‌സ്മാൻ പല്ലും നഖവും കൊഴിഞ്ഞ എറാൻമൂളിയായി അധ:പതിച്ചിരിക്കുന്നു.പുതിയ പുതിയ സംവിധാനങ്ങൾ മൃഗീയ ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ നിയമം ഉണ്ടാക്കി ക്രമവത്കരിച്ച് അഴിമതി സ്ഥാപനവത്കരിച്ചിരിക്കുന്നു. രാജ്യം കണ്ട ഏറ്റവും ജനാധിപത്യ വിരുദ്ധമായ, വ്യവസ്ഥാപിതമാക്കിയിരിക്കുന്ന അഴിമതിയാണ് ഇലക്ടറൽ ബോണ്ട്. ഭരണ സ്വാധീനം ഉപയോഗിച്ച് വൻ തുകകൾ വലിയ കോർപറേറ്റുകളിൽ നിന്ന് ബോണ്ടുകളായി കൈപ്പറ്റുന്നു. ഇത് വരെയുള്ളത് പരിശ്ശോധിച്ചാൽ മറ്റെല്ലാ പാർട്ടികൾക്കും കൂടി ലഭിച്ചിട്ടുള്ളതിനേക്കാൾ 50 ശതമാനത്തിൽ കൂടുതൽ ഫണ്ട് ബി. ജെ. പി. ക്ക് മാത്രമായി ലഭിച്ചിട്ടുണ്ട്.
ഇക്കാര്യങ്ങളിലൊന്നും ഫലപ്രദമായി ഇടപെടാൻ കഴിയാതെ ഇലക്ഷൻ കമ്മീഷൻ ജീവച്ഛവമായി മാറിയിരിക്കുകയാണ്.അതിന് പുറമെയാണ് ഇപ്പോൾ പക്ഷപാതപരമായിക്കൂടി പെരുമാറാൻ തുടങ്ങിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി അധ്യക്ഷത വഹിച്ചു. വിനോദ് സെൻ, പികെ.വേണുഗോപാൽ, അഡ്വ. എം. മണികണ്ഠൻ,അഡ്വ. ജോൺ ജോസഫ്,ജേക്കബ് വടക്കാഞ്ചേരി തുടങ്ങിയവർ സംസാരിച്ചു