വയോജന സംഗമം സംഘടിപ്പിച്ചു.
02.10.2025
അയൂബ് ഖാൻ
തിരുവനന്തപുരം : വയോജന ദിനത്തോടനുബന്ധിച്ച് വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ രൂപീകൃതമായിട്ടുള്ള സഹയാത്ര വയോജന സമിതിയുടെ നേതൃത്വത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു. വെങ്ങാനൂർ നീലകേശി ആഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഗ്രാമപഞ്ചായത്തിലെ 20 വാർഡുകളിലും രൂപീകൃതമായിട്ടുള്ള വയോജന ക്ലബ്ബുകളിൽ നിന്നും വയോജന അയൽക്കൂട്ടങ്ങളിൽ നിന്നുമുള്ള പ്രതിനിധികളാണ് പങ്കെടുത്തു. വയോജന സമിതി പ്രസിഡന്റ് പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് ശ്രീകുമാർ, ജി.സുരേന്ദ്രൻ റാണി വത്സലൻ, അഷ്ടപാലൻ, ഗീതാ മുരുകൻ,അജിതാ ശശിധരൻ, സുഗന്ധി മോഹൻ,പ്രമി, പ്രമീള,കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ അനിത, എന്നിവർ പങ്കെടുത്തു.വയോജന സമിതി സെക്രട്ടറി വിജയൻ സ്വാഗതവും ആസൂത്രണ സമിതി ഉപാധ്യക്ഷൻ വിജയൻ നായർ നന്ദിയും പറഞ്ഞു. വെങ്ങാനൂർ ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പിനും മരുന്ന് വിതരണത്തിനും ഡോക്ടർ പ്രദീപ്, ഡോക്ടർ മേഘ, ഡോക്ടർ സീ എന്നിവർ നേതൃത്വം നൽകി.