ഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിച്ചു
03.10.2025
വിഴിഞ്ഞം :കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും കരുംകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും ഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഫീസിൽ നടന്ന പരിപാടി
ബ്ലോക്ക് പ്രസിഡന്റ് കരുംകുളം ജയകുമാർ ഉദ്ഘാടനം ചെയ്തു .പരണിയം ഫ്രാൻസിസ്, വിഴിഞ്ഞം ആംബ്രോസ്, ടി.കെ അശോക കുമാർ, ജെ .ജോണി, സക്കീർ ഹുസൈൻ, സിദ്ധിക്ക് വിഴിഞ്ഞം, ബി. അനിൽകുമാർ, പാമ്പുകാല ജോസ്, വിഴിഞ്ഞം യേശുദാസ്, ടാൾ ബർട് മെറായിസ്, കാരുംകുളം ക്ലിറ്റസ്, രാജേന്ദ്രൻ പാമ്പുകാല, തോമസ് യേശുദാസ്, ആന്റണി, അഡ്വ. വെങ്കിടേഷ്, അഡ്വ. ആദർശ്, പ്രദീപ് ശാന്തകുമാരൻ
എന്നിവർ സംസാരിച്ചു.കരുംകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരണിയംവഴിമുക്കിൽ ഗാന്ധി ജയന്തി ആഘോഷവും പുഷ്പാർച്ചനയും നടന്നു. മണ്ഡലം പ്രസിഡൻ്റ് പരണിയം ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.