സൗജന്യ ക്യാൻസർ രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു.
28.11.2025
അയൂബ് ഖാൻ
വിഴിഞ്ഞം :അന്താരാഷ്ട്ര തുറമുഖത്തിന്റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതികളുടെ ഭാഗമായി അദാനി ഫൗണ്ടേഷൻ തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ, വിഴിഞ്ഞം സാമൂഹ്യ ആരോഗ്യ കേന്ദ്രം ,നേമം ട്യൂബർ കുലോസിസ് യൂണിറ്റ് , തൈക്കാട് ഐസിടിസി എന്നിവരുടെ നേതൃത്വത്തിൽ ആശ്വാസ് ലൈഫ് കെയറിന്റെ സഹകരണത്തോടെ ക്യാൻസർ,ജീവിതശൈലി, ടി.ബി, എച്ച്ഐവി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കോർപ്പറേറ്റ് അഫയേഴ്സ് മേധാവി ഡോ: അനിൽ ബാലകൃഷ്ണൻ
ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ സി എസ് ആർ ഹെഡ് സെബാസ്റ്റ്യൻ ബ്രിട്ടോ മുഖ്യപ്രഭാഷണം നടത്തി. ആശ്വാസ് ലൈഫ് കെയർ ചെയർമാൻ രജനീഷ് കുമാർ എസ് .എസ് അധ്യക്ഷത വഹിച്ചു റീജണൽ കാൻസർ സെന്റർ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർമാരായ ഡോ. കലാവതി, ഡോ. ജിജി തോമസ് എന്നിവരും ടീമും ക്യാമ്പിന് നേതൃത്വം നൽകി. അദാനി ഫൗണ്ടേഷൻ ലൈവിലിഹുഡ് കോർഡിനേറ്റർ ജോർജ് സെൻ സ്വാഗതം ആശംസിച്ചു.ആശ്വാസ് ലൈഫ് കെയർ വൈസ് ചെയർമാൻ ബെർലിൻ രഞ്ജിത്ത്,അദാനി ഫൗണ്ടേഷൻ അസിസ്റ്റന്റ് പ്രോജക്ട് മാനേജർ രാകേഷ്, സീനിയർ പ്രോജക്ട് ഓഫീസർ വിനോദ്
എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.
നേമം ട്യൂബർകുലോസിസ് യൂണിറ്റ് ഉദ്യോഗസ്ഥരായ സുനിൽകുമാർ, തൈക്കാട് ഐസിടിസി കൗൺസിലർ വിഷ്ണുപ്രസാദ്, ലാബ് ടെക്നീഷ്യൻ സീന, അദാനി ഫൗണ്ടേഷൻ കമ്മ്യൂണിറ്റി വോളണ്ടിയർമാരായ ജ്യോതിമ, അശ്വതി, അദാനി സ്കിൽ ഡെവലപ്മെന്റ് സെന്ററിലെ ജി.ഡി.എ. വിദ്യാർത്ഥികൾ,വിഴിഞ്ഞം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ,
എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. ആശ്വാസ് ഡയഗ്നോസിസ് മാനേജിംഗ് ഡയറക്ടർ ബിജു വൈ എസ് നന്ദി പറഞ്ഞു