ഓൺലൈൻ സ്ഥലമാറ്റങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വേർ സംവിധാനം ഏർപ്പെടുത്തണം - കെ.എൽ.ഐ.യു
29.11.2025
അയൂബ് ഖാൻ
തിരുവനന്തപുരം : ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ ഓൺലൈൻ സ്ഥലംമാറ്റം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുന്നതിന് സ്വതന്ത്ര സോഫ്റ്റ്‌വേർ സംവിധാനം ഏർപ്പെടുത്തണമെന്ന് കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ (കെ.എൽ.ഐ.യു) തിരുവനന്തപുരം സിറ്റി മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ജോയിൻ്റ് കൗൺസിൽ ഹാളിൽ നടന്ന സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ (കെ.എൽ.ഐ.യു) ജില്ലാ വൈസ് പ്രസിഡന്റ് എ.എല്‍ പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.ദേവികൃഷ്ണ, കെ.എൽ.ഐ.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജി.അരുൺകുമാർ, സംസ്ഥാന സെക്രട്ടറി എൻ.ജയകുമാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.ബി സജികുമാർ, ജില്ലാ സെക്രട്ടറി ഇ.ഷിബുരാജൻ ജോയിന്റ് കൗൺസിൽ വികാസ്ഭവൻ മേഖല പ്രസിഡന്റ് എസ്.സാജിദ്, സെക്രട്ടറി സുശീലൻ കുന്നത്തുകാൽ എന്നിവർ പ്രസംഗിച്ചു.
കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ (കെ.എൽ.ഐ.യു) തിരുവനന്തപുരം സിറ്റി മേഖലാ ഭാരവാഹികളായി എസ്.സാജിദ് (പ്രസിഡന്റ്) ശ്രീരാഗ് വി.എം (സെക്രട്ടറി), ആർ.സുഭാഷ്, വിദ്യ പി.ആർ (വൈ: പ്രസിഡൻ്റ്, സി.വി പ്രമോദ്കുമാർ, എ.എൽ പ്രവീൺലാൽ (ജോ : സെക്രട്ടറി), എ.എച്ച് ഹരിദർശൻ (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.