കാട്ടാക്കട മൃഗാശുപത്രിയെ വെറ്ററിനറി പോളിക്ലിനിക്കായി ഉയർത്തണം: കെ.എൽ.ഐ.യു
30.11.2025
അയൂബ് ഖാൻ
തിരുവനന്തപുരം : കാട്ടാക്കട മൃഗാശുപത്രിയെ വെറ്ററിനറി പോളിക്ലിനിക്കായി ഉയർത്തണമെന്നും രാത്രി ചികിത്സാസൗകര്യം ഏർപ്പെടുത്തണമെന്നും കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ (കെ.എൽ.ഐ.യു) കാട്ടാക്കട മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കാട്ടാക്കട ജോയിൻ്റ് കൗൺസിൽ ഹാളിൽ നടന്ന സമ്മേളനം കെ.എൽ.ഐ.യു സംസ്ഥാന കമ്മിറ്റി അംഗം എം.ജി പത്മകുമാർ ഉദ്ഘാടനം ചെയ്തു. കാട്ടാക്കട മേഖല പ്രസിഡൻറ് ജെ.എം സജി അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സൗത്ത് ജില്ല ട്രഷറർ എസ്. ജയരാജ്, കെ.എൽ.ഐ.യു സംസ്ഥാന സെക്രട്ടറി എൻ. ജയകുമാർ, ജില്ലാ സെക്രട്ടറി ഇ.ഷിബുരാജൻ, മേഖല സെക്രട്ടറി അംജദ്, മേഖല ഭാരവാഹികളായ ലതിക എം.ആർ, സുനിൽകുമാർ, ആർ.രമ്യ എന്നിവർ പ്രസംഗിച്ചു.
കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ (കെ.എൽ.ഐ.യു) കാട്ടാക്കട മേഖലാ ഭാരവാഹികളായി ജെ.എം സജി (പ്രസിഡന്റ്) ബാലു മഹേന്ദ്ര (സെക്രട്ടറി), ലതിക എം.ആർ, രമ്യ.ആർ (വൈ: പ്രസിഡൻ്റ്), ശ്രീജിത്ത്.എസ്, അംജദ് (ജോ : സെക്രട്ടറി), സി.ആർ സുനിൽകുമാർ (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.