കാതടപ്പിക്കും ശബ്ദത്തോടെ ഹെലികോപ്റ്ററുകൾ പറന്നെത്തി. -കൗതുകത്തിലും ആശങ്കയിലും പെട്ട് തീരദേശം
01.12 . 2025
അയൂബ് ഖാൻ
തിരുവനന്തപുരം : കാതടപ്പിക്കുന്ന ശബ്ദവും ആരവവുമായി വട്ടമിടഹെലികോപ്റ്ററുകൾ തീര ദേശത്ത് ആശങ്കയും കൗതുകവുമുണർത്തി. നാവിക ദിനാഘോഷത്തിന് മുന്നോടിയായി നടത്തിയ ട്രയൽ റണ്ണാണ് സംഭവം എന്തെന്നറിയാത്തവരെ ആശങ്കയിലാക്കിയത്.
പടിഞ്ഞാറുനിന്ന് വന്ന സേനയുടെ ഹെലികോപ്റ്ററുകൾ വിഴിഞ്ഞം തുറമുഖമടക്കമുള്ള ആകാശത്ത് പലപ്രാവശ്യം ചുറ്റിയടിച്ചതോടെ ആശങ്ക കൗതുകത്തിലേക്ക് വഴിമാറി. ഐ.എൻ.എസ് വിക്രാന്തിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്ററുകളാണ് വിഴിഞ്ഞം ഉൾപ്പെടെയുള്ള തീരദേശത്തും കടലിലുമായി ആകാശത്ത് വട്ടമിട്ട് പറന്നത് . വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമായ ശേഷം നാവിക സേനയുടെ പടക്കപ്പലുകൾ നിരീക്ഷണത്തിനായി ഇടവിട്ട് വന്ന് മടങ്ങിയിരുന്നു. എന്നാൽ വലിയ ശബ്ദം മുഴക്കിയുള്ള ഹെലികോപ്റ്ററുകളുടെ കൂട്ടത്തോടെയുള്ള അപ്രതീക്ഷിതവരവ് ഇതാദ്യമാണ്.