എയ്ഡ്സ് ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു
01.12.2025
അയൂബ് ഖാൻ
വിഴിഞ്ഞം : അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി അദാനി ഫൗണ്ടേഷൻ,അദാനി സ്കിൽ ഡെവലപ്മെന്റ് സെന്റർ, ഐസിടിസി തൈക്കാട് എന്നിവരുടെ നേതൃത്വത്തിൽ ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് എയ്ഡ്സ് ബോധവൽക്കരണ ക്ലാസും സൗജന്യ എച്ച്ഐവി പരിശോധനയും സംഘടിപ്പിച്ചു.യുവാക്കളിൽ വളർന്നു വരുന്ന ലഹരി ഉപയോഗം കാരണം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ, പ്രത്യേകിച്ച് എച്ച്ഐവി രോഗബാധയുടെ സാധ്യത, മുൻകരുതലുകൾ എന്നിവയും ക്യാമ്പിൽ ചർച്ച ചെയ്തു.
തൈക്കാട് ഐസിടിസി ഡിപ്പാർട്ട്മെൻ്റ് കൗൺസിലർ വിഷ്ണുപ്രസാദ്, ലാബ് ടെക്നീഷ്യൻ സീന, മറ്റു ഹെൽത്ത് സ്റ്റാഫ് അംഗങ്ങൾ, കമ്മ്യൂണിറ്റി വോളണ്ടിയേഴ്‌സ് എന്നിവരടങ്ങുന്ന സംഘം പരിപാടിക്ക് നേതൃത്വം നൽകി. അദാനി സ്കിൽ ഡെവലപ്മെന്റ് സെന്ററിലെ വിദ്യാർത്ഥികളും അധ്യാപകരും കമ്മ്യൂണിറ്റിയിലെ വോളണ്ടിയേഴ്‌സും, സുപോഷൺ പ്രവർത്തകരും പങ്കെടുത്തു.