Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

സുവർണ്ണ ജുബിലി ആഘോഷം


29.01.2026

അയൂബ് ഖാൻ

വിഴിഞ്ഞം:പട്ടം താണുപിളള മെമ്മോറിയൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സുവർണ്ണ ജൂബിലി ആഘോഷം നാളെ നടക്കും. ശനിയാഴ്ച്‌ച 3.30 ന് നടക്കുന്ന സുവർണ്ണ സംഗമ സന്ധ്യ 2026 കോർപ്പറേഷൻ മേയർ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും. എം. വിൻസെൻ്റ് എംഎൽഎ അദ്ധ്യക്ഷത വഹിക്കും.പി.റ്റി.എം റേഡിയോ പാർക്കിന്റെ സ്വിച്ച് ഓൺ കർമ്മവും പി.റ്റി.എം കോളേജ് ഓഫ് എഡ്യൂക്കേഷനിലെ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തോടെ നടക്കുന്ന -വേവ് - പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി നിർവഹിക്കും, സ്കൂൾ പുറത്തിറക്കുന്ന പി.റ്റി.എം ന്യൂസ് ലെറ്റർ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്യും. പി.റ്റി.എം വിഷൻ 2030 ന്റെ പ്രകാശനം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളത്തിൽ അറിയിച്ചു. പി.റ്റി.എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ അഭിലാഷ് ഡി.എസ്, ഡി.എസ്, കോളേജ് ഓഫ് എഡ്യൂക്കേഷൻ പ്രിൻസിപ്പാൽ ഡോ.അനുകൃഷ്‌ണൻ.ആർ, ശരണ്യ ആർ.എസ്, വി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ രാജ്.ബി.എസ്, എച്ച്.എസ് ഹെഡ്‌മിസ്ട്രസ് അജിതകുമാരി എ. വി, എൽ.പി.എസ് ഹെഡ്‌മിസ്ട്രസ് ആശ പി.ആർ, പി.റ്റി.എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്‌മിനി‌സ്ട്രേറ്റിവ് ഓഫീസർ ജയപ്രസാദ് എം.ആർ, ഡോ. പ്രമോദ് വി.എസ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.




LATEST NEWS

സമാധാന സംഗമം

കരുംകുളം ശ്രീ ഭദ്രകാളി ക്ഷേത്രം - കൊടിയേറി

ലത്തീൻ കത്തോലിക്ക മുക്കുവ സമുദായ സംവരണം അട്ടിമറിച്ചതിനെതിരെയുള്ള സെക്രട്ടറിയേറ്റ് മാർച്ച് നാളെ

പാച്ചല്ലൂർ അമ്മ പുരസ്കാരം

പൂവാർ ശൂലംകുടി മുത്താരമ്മൻ ക്ഷേത്രം അമ്മൻ കൊട മഹോത്സവം

ഇടതു പ്രവർത്തകർ വിഴിഞ്ഞത്ത് സ്റ്റേഷൻ മാസ്റ്ററെ ഉപരോധിച്ചു

പിണറായി സർക്കാർ കേരളത്തെ രാസ ലഹരിയുടെ വിപണന ഹബ്ബാക്കി -എൻ കെ പ്രേമചന്ദ്രൻ എം.പി

കരുംകുളം ശ്രീ ഭദ്രകാളി ക്ഷേത്രം മീന അശ്വതി തൂക്ക മഹോത്സവം മാർച്ച് 8 മുതൽ 22 വരെ നടക്കും

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia