തിരുവനന്തപുരം: എല്ലാ യുദ്ധങ്ങളിലും കൂടുതൽ ദുരിതമനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണെന്ന് കെ മുരളീധരൻ.യുദ്ധം മനുഷ്യരാശിയോടുള്ള അനീതിയാണെന്നും
യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹം
തയ്യാറാകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഇറാന്റെ പരമാധികാരത്തിന് മേലുള്ള അമേരിക്കൻ അധിനിവേശത്തിൽ പ്രതിഷേധിച്ചും ലോകസമാധാനത്തിനായി ആഹ്വാനം ചെയ്തും തിരുവനന്തപുരം ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ തലസ്ഥാനത്ത് നടന്ന സമാധാന സംഗമവും റാലിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സെക്രട്ടേറിയറ്റിന് മുൻവശത്ത് നിന്നും ആരംഭിച്ച സമാധാന റാലി പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ സമാപിച്ചു. തുടർന്ന് പ്രവർത്തകർ യുദ്ധത്തിനെതിരെ മെഴുകുതിരികൾ തെളിയിച്ച് സമാധാന സന്ദേശം നൽകി.മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ മുഖ്യപ്രഭാഷണം നടത്തി.മുൻ മന്ത്രി വി.എസ്. ശിവകുമാർ, കെ.പി.സി.സി വൈസ് പ്രസിഡൻ്റ് റ്റി.ശരത്ചന്ദ്രപ്രസാദ്,നെയ്യാറ്റിൻകര സനൽ, കെ.എസ്. ശബരീനാഥൻ, പി.കെ.വേണുഗോപാൽ,ചെമ്പഴന്തി അനിൽ, കൈമനം പ്രഭാകരൻ, എം ശ്രീകണ്ഠൻ നായർ,എം എ പത്മകുമാർ,ചെറുവയ്ക്കൽ പത്മകുമാർ, ഡി സുദർശനൻ, കടകംപള്ളി ഹരിദാസ്, പാളയം ഉദയൻ,റ്റി ബഷീർ, അഭിലാഷ് ആർ നായർ, കഴക്കൂട്ടം പുരുഷോത്തമൻ നായർ,കൊഞ്ചിറവിള വിനോദ്, കൗൺസിലർമാരായ കുടപ്പനക്കുന്ന് സുഭാഷ്, വൈഷ്ണ സുരേഷ്,ഷീബ പാട്രിക,ശ്രുതിമോൾ, സജീന ടീച്ചർ, ബ്ലോക്ക് പ്രസിഡന്റുമാരായ പാറ്റൂർ സുനിൽ,കുമാരപുരം രാജേഷ്, അജിത്ത് ലാൽ, എം.എം. നസീർ,ആർ.ഹരികുമാർ തുടങ്ങിയവർ സമാധാന സംഗമ സദസിന് നേതൃത്വം നൽകി.