മിഷന്‍ 1000 പദ്ധതി - ആദ്യഘട്ടത്തില്‍ 250 എംഎസ്എംഇകള്‍ കൂടി ഉള്‍പ്പെടുത്തും - മന്ത്രി രാജീവ് .
07.01.2024
തിരുവനന്തപുരം: സൂക്ഷ്മ,ചെറുകിട, ഇടത്തരം സംരംഭങ്ങളെ(എംഎസ്എംഇ) ശരാശരി 100 കോടി വിറ്റുവരവുള്ള ബിസിനസുകളായി ഉയര്‍ത്തുന്നതിനാ യുള്ള മിഷന്‍ 1000 പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഈ വര്‍ഷം 250 എംഎസ്എംഇ കളെ കൂടി തെരഞ്ഞെടു ക്കുമെന്ന് നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് .ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട 88 എംഎസ്എംഇ കള്‍ക്ക് പുറമേയാണിതെന്നും മന്ത്രി പറഞ്ഞു. മിഷന്‍ 1000 പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎസ്എംഇ കളുടെ ആദ്യ ബാച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മിഷന്‍ 1000 പദ്ധതിയിലേക്ക്ഈവര്‍ഷം ഒരു തവണ കൂടി അപേക്ഷിക്കാന്‍ സംരംഭകര്‍ക്ക് അവസരമുണ്ടായിരിക്കും .2022 ഏപ്രില്‍ മുതല്‍2023 ഡിസംബര്‍ വരെ രണ്ട് ലക്ഷം പുതിയ വ്യവസായ സംരംഭങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചു. ഇതില്‍ 62000 വനിതാസംരംഭങ്ങളാണ്. ഒരു തദ്ദേശ സ്ഥാപനത്തില്‍ ഒരു സംരംഭം എന്ന ലക്ഷ്യത്തിലുള്ള വ്യവസായ വകുപ്പിന്‍റെ പദ്ധതിക്ക് ഈ മാസം തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.മിഷന്‍ 1000 പദ്ധതിയുടെ സബ്സിഡി കള്‍ക്കായി അപേക്ഷിക്കു ന്നതിനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.
വ്യവസായ സംരംഭകര്‍ക്ക് അതുല്യമായ അവസരമാണ് മിഷന്‍ 1000 പദ്ധതി യെന്നും എംഎസ്എംഇകള്‍ക്ക് മുന്നോട്ടു പോകാനുള്ള പ്രചോദനം ഇതു നല്‍കു മെന്നും അധ്യക്ഷത വഹിച്ച ആന്‍റണി രാജു എംഎല്‍എ പറഞ്ഞു.വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം ഓരോ ഘട്ടത്തിലും നല്‍കുകയും അടുത്ത തലത്തിലേക്ക് നയിക്കുകയും ചെയ്യാന്‍ മിഷന്‍ 1000 പദ്ധതിയിലൂടെ സാധിക്കുമെന്ന് ചടങ്ങിന് സ്വാഗതം ആശംസിച്ച വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു.മിഷന്‍ 1000 പദ്ധതിയിലൂടെ നിലവിലുള്ള 88 എംഎസ്എംഇകള്‍ വിപുലീകരിക്കാന്‍ അവസരമൊരുക്കു ന്നതിലൂടെ വ്യാവസായിക സംരംഭങ്ങള്‍ ക്ക് മാതൃകാപരമായ പ്രോത്സാഹനമാണ് ലഭിക്കുന്നതെന്ന് വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു.കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, എസ്എല്‍ബിസി കേരള കണ്‍വീനര്‍ എസ്. പ്രേംകുമാര്‍, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്‍റ് എ.നിസാറുദ്ദീന്‍,സിഐഐ കേരള മുന്‍ ചെയര്‍മാന്‍ പി.ഗണേഷ് എന്നിവരും സംസാരിച്ചു