ക്യാൻസർരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
08.02.2024
വിഴിഞ്ഞ൦: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതികളുടെ ഭാഗമായി തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം വടക്കും ഭാഗം മുസ്ലിം ജമാഅത്ത്,വിഴിഞ്ഞംജനമൈത്രി പോലീസ്,വിവിധ റസിഡൻസ് അസോസിയേഷനുകൾ,എന്നിവരുടെ സഹകരണത്തോടെ അദാനി ഫൗണ്ടേഷൻ ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.വിഴിഞ്ഞം പോലീസ് സ്റ്റേഷൻ സി.ആർ.ഒ ജോൺപോൾ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് വൈസ് പ്രസിഡൻറ് മുജീബ് അധ്യക്ഷനായി.ജനറൽ സെക്രട്ടറി റഷീദ്,അദാനി ഫൗണ്ടേഷൻ ലൈവിലി ഹുഡ് കോർഡിനേറ്റർ ജോർജ് സെൻ,പ്രോജക്ട് ഓഫീസർ വിനോദ്,മുത്തു കൃഷ്ണൻ,റീജണൽ കാൻസർ സെൻറർ,കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം മേധാവികളായ ഡോ.കാലാവതി, ഡോ.ജിജി തോമസ് തുടങ്ങിയവർ സംസാരിച്ചു.