Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

സംസ്ഥാനത്ത് 7.54 കോടിയുടെ 9 ടൂറിസം പദ്ധതികള്‍ക്ക് അനുമതി


22.02.2024



തിരുവനന്തപുരം: കേരളത്തെ എല്ലാ സീസണിനും അനുയോജ്യമായ അനുഭവ വേദ്യ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിന്‍റെ ഭാഗമായി 7.54 കോടിയുടെ 9 പദ്ധതികള്‍ക്ക് ടൂറിസം വകുപ്പ് അനുമതി നല്‍കി. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ 7,55,43,965 രൂപയുടെ പദ്ധതികള്‍ ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ടൂറിസം വികസന സാധ്യതയുള്ള പ്രദേശങ്ങളുടെ പുരോഗതി സാധ്യമാക്കുന്നതാണ് പദ്ധതി. നദീതീരങ്ങള്‍, ഇക്കോടൂറിസം, പൈതൃക സ്ഥലങ്ങള്‍ എന്നിവയെ സുസ്ഥിരവും തദ്ദേശീയ വികസനം സാധ്യമാക്കുന്നതുമായ സര്‍ക്കാരിന്‍റെ നയത്തോടു ചേരുന്നപദ്ധതികളായിട്ടാണ് നടപ്പാക്കുന്നത്. വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ സാധ്യമാക്കുന്ന ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ സംസ്ഥാനത്തേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് ക്രമാനുഗതമായി വര്‍ധിപ്പിക്കാന്‍ ഇത്തരം പദ്ധതികള്‍ സഹായിക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വികസന സാധ്യതയുള്ള ടൂറിസം കേന്ദ്രങ്ങളുടെ ആധുനിക വത്കരണത്തിലൂടെ ഇവിടങ്ങളിലേക്ക് സഞ്ചാരികളെ വന്‍തോതില്‍ ആകര്‍ഷിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.




LATEST NEWS

സമാധാന സംഗമം

കരുംകുളം ശ്രീ ഭദ്രകാളി ക്ഷേത്രം - കൊടിയേറി

ലത്തീൻ കത്തോലിക്ക മുക്കുവ സമുദായ സംവരണം അട്ടിമറിച്ചതിനെതിരെയുള്ള സെക്രട്ടറിയേറ്റ് മാർച്ച് നാളെ

പാച്ചല്ലൂർ അമ്മ പുരസ്കാരം

പൂവാർ ശൂലംകുടി മുത്താരമ്മൻ ക്ഷേത്രം അമ്മൻ കൊട മഹോത്സവം

ഇടതു പ്രവർത്തകർ വിഴിഞ്ഞത്ത് സ്റ്റേഷൻ മാസ്റ്ററെ ഉപരോധിച്ചു

പിണറായി സർക്കാർ കേരളത്തെ രാസ ലഹരിയുടെ വിപണന ഹബ്ബാക്കി -എൻ കെ പ്രേമചന്ദ്രൻ എം.പി

കരുംകുളം ശ്രീ ഭദ്രകാളി ക്ഷേത്രം മീന അശ്വതി തൂക്ക മഹോത്സവം മാർച്ച് 8 മുതൽ 22 വരെ നടക്കും

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia