കാലാവസ്ഥയെ പ്രതിരോധിക്കുന്ന നെല്ലിനെക്കുറിച്ചുള്ള അന്താരാഷ്ട്ര ശിൽപശാല സംഘടിപ്പിച്ചു
07.03.2024
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തിൻ്റെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുള്ള സുപ്രധാനമായ മുന്നേറ്റത്തിൽ വെള്ളായണിയിലെ കാർഷിക കോളേജ് കാലാവസ്ഥയെ പ്രതിരോധിക്കുന്ന നെല്ലിനെക്കുറിച്ച് അന്താരാഷ്ട്ര ശിൽപശാല സംഘടിപ്പിച്ചു.കേരളത്തിലെ മാറുന്ന കാലാവസ്ഥയ്‌ക്കനുസൃതമായി നെൽ ഇനങ്ങൾ കൃഷി ചെയ്യുന്നതിനുള്ള നൂതന തന്ത്രങ്ങൾ പര്യവേക്ഷണം ചെയ്യാൻ ലക്ഷ്യമിട്ട് പ്രമുഖരെ പങ്കെടുപ്പിച്ച് നടത്തിയ ശിൽപശാല
ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെൻ്റ് (KSCSTE) എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റുമായ പ്രൊഫ.കെ.പി. സുധീർ ഉദ്ഘാടനം ചെയ്തു.
ഫിലിപ്പീൻസിലെ ഇൻ്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ഐആർആർഐ) പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ. ജൗഹർ അലി കേരളത്തിന് അനുയോജ്യമായ കാലാവസ്ഥയെ പ്രതിരോധിക്കുന്ന - നെല്ലും സങ്കരയിനങ്ങളും - എന്ന വിഷയത്തിൽ നടത്തിയ ചർച്ച ഹൈബ്രിഡ് നെല്ല് പ്രജനനത്തിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളിലേക്കും കേരളത്തിൻ്റെ സവിശേഷമായ പാരിസ്ഥിതിക സാഹചര്യങ്ങൾക്ക് അനുസൃതമായ പ്രതിരോധശേഷിയുള്ള ഇനങ്ങളുടെ വികസനത്തിലേക്കും പുതു ആശയം നൽകുന്നതായിരുന്നു. ബാംഗ്ലൂരിലെ അഗ്രികൾച്ചറൽ സയൻസസ് സർവകലാശാലയിലെ ക്രോപ്പ് ഫിസിയോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ.എം.എസ്
ശേഷായി - ഡെവലപ്പ്മെൻ്റ് ഓഫ് എയിറോബിക്ക് റൈസ് വെറെെറ്റീസ് യൂസിങ് ഫിസിയോളജിക്കൽ ട്രൈറ്റ്സ് - എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.