കാൽ നൂറ്റാണ്ട് നീണ്ട ഇറ്റാലിയൻ പ്രണയത്തിന് ആഴിമലയിൽ മംഗല്യ സാഫല്യം
12.03.2024
തിരുവനന്തപുരം: കാൽ നൂറ്റാണ്ട് നീണ്ട ഇറ്റാലിയൻ പ്രണയത്തിന് 58-ാം വയസിൽ കടൽ കടന്ന് ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ മംഗല്യ സാഫല്യം. ഇറ്റാലിയൻ സ്വദേശികളായ മസിമിലിയാനോടൊയയും നൊയീമിയുടെയും വിവാഹത്തിനാണ് ഇന്നലെ ആഴിമല ശിവ ക്ഷേത്രമുറ്റം സാക്ഷ്യം വഹിച്ചത്.ഇറ്റലിയിൽ ട്രക്ക് കമ്പനി ഡ്രൈവറായ മസിമിലിയാനോടൊയും അതേ കമ്പനിയിലെ സ്റ്റാഫായ നൊയീമിയും രണ്ടരപതിറ്റാണ്ടായിപ്രണയത്തിലായിരുന്നു.വിവാഹിതരാകാൻആഗ്രഹമുണ്ടായി രുന്നെങ്കിലും ഇരുവരുടെയും കുടുംബത്തിലെ ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇത് നീണ്ട് പോയി. ഇത് മനസിലാക്കിയ കമ്പനിയിലെ 16 സഹപ്രവർത്തകർ ഇരുവരെയും ഒന്നിപ്പിക്കുന്നതിനായി മുന്നിട്ട് ഇറങ്ങു കയും വിവാഹം നിശ്ചയിക്കുകയും ചെയ്തു. ഇതിനായി ദെെവത്തിൻ്റെ സ്വന്തം നാട് തെരഞ്ഞെടുത്ത 16 അംഗ സംഘം ദമ്പതികളുമായി ഇക്കഴിഞ്ഞ 2 ന് ആഴിമല നിക്കീസ് നെസ്റ്റ് റിസോർട്ടി ലെത്തി.തുടർന്ന് ആഴിമല മഹാദേവൻ്റെ മുന്നിൽ ഹിന്ദു ആചാരപ്രകാരം വിവാഹിതരായി.ക്ഷേത്രം മേൽശാന്തി ജോതിഷ് മുഖ്യകാർമ്മികത്വം വഹിച്ച ചടങ്ങിൽ ഇരുവരും പുഷ്പമാല കൈമാറി.വരൻ വധുവിന് സിന്ധൂര തിലകവും ചാർത്തി. ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളും റിസോർട്ട് ജീവനക്കാരും വിവാഹത്തിൽ പങ്കെടുത്തു.വധു വരൻമാരും സംഘവും ശനിയാഴ്ച നാട്ടിലേക്ക് മടങ്ങും