നിംസ് മെഡിസിറ്റിയുടെ രണ്ടാമത്തെ മൾട്ടി ഡിസിപ്ലിനറി ഐ സി യൂ യൂണിറ്റ് ഡോ.ശശി തരൂർ എം പി ഉദ്ഘാടനം ചെയ്തു
15.03.2024
തിരുവനന്തപുരം: ജില്ലയിലെ പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന നിംസ് മെഡിസിറ്റിയുടെ രണ്ടാമത്തെ മൾട്ടി ഡിസിപ്ലിനറി ഐ സി യൂ യൂണിറ്റ് ഡോ.ശശി തരൂർ എം പി ഉദ്ഘാടനം ചെയ്തു . നൂറുൽ ഇസ്ലാം സർവകലാശാല ചാൻസലറും നൂറുൽ ഇസ്ലാം എഡ്യൂക്കേഷനൽ ട്രസ്റ്റ് ചെയർമാനുമായ മജീദ് ഖാൻ, നിംസ് എംഡി.ഫൈസൽ ഖാൻ, വിനോദ് സെൻ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് വിദ്യാർത്ഥികളുമായി ഡോ.തരൂർ സംവാദം നടത്തി.
ജനിച്ചത് ലണ്ടനിൽ ആണെങ്കിലും വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച വ്യക്തിയല്ല താൻ. അന്താരാഷ്ട്ര രംഗത്തെ പ്രവർത്തന പരിചയത്തെ അടിസ്ഥാനപ്പെടുത്തി സ്വന്തം രാജ്യത്ത് പ്രവർത്തിക്കുവാൻ എന്നെ ക്ഷണിച്ചത് കോൺഗ്രസ് ആണെന്നും നിർഭയമായി സമ്പന്നമായി ജീവിക്കുവാൻ കഴിയുന്ന ഒരു രാജ്യമാണ് എൻ്റെ സ്വപ്നമെന്നും വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി തരൂർ പറഞ്ഞു