വിഷുദിനത്തിലും സജീവമായി ശശി തരൂർ.
14. 04.2024
തിരുവനന്തപുരം: അവധികൾക്ക് അവധി നൽകി വിഷുദിനത്തിലും സജീവമായി ശശി തരൂർ.കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനം നടത്തിയാണ് അദ്ദേഹത്തിൻറെ വിഷു ദിനം ആരംഭിച്ചത്. അമ്മയ്ക്കും സഹോദരിയ്ക്കും ഒപ്പംഅമ്പലമുക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. തുടർന്ന് നിയമസഭ വളപ്പിനകത്തു കേരള പ്രദേശ് ദളിത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കർ ദിനാചരണ ചടങ്ങിൽ സംസ്ഥാന പ്രസിഡൻറ് എ .കെ ശശി, ജില്ലാ പ്രസിഡൻറ് വി എസ് അനൂപിനും ഒപ്പം പുഷ്പാർച്ചനയിലും ഭരണഘടന പ്രതിജ്ഞയിലും പങ്കെടുത്തു. സാൽവേഷൻ ആർമി ചർച്ചിൽ നടന്ന സിഎസ്ഐ കത്തീഡ്രൽ ചർച്ചിന്റെ പ്രാർത്ഥനയിൽ പങ്കെടുത്തു വിശ്വാസികളെ അഭിസംബോധന ചെയ്ത അദ്ദേഹം തുടർന്ന് ആൾ ഇന്ത്യ എസ് സി/എസ് റ്റി എംപ്ലോയീസ് ഫെഡറേഷനും എഞ്ചിനീയഴ്‌സ് ഇൻസ്റ്റിറ്റ്യൂഷനും സംയുക്തമായി നടത്തിയ ഡോ. ബി ആർ അംബേദ്കറുടെ 133-ാംജന്മദിനാഘോഷവും മെറിറ്റ് അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു. നിർവഹിച്ചു. അവിടെ നിന്ന് ഹോട്ടൽ ഹൈലാൻഡിൽ സാമൂഹ്യ സംഘടന നേതാക്കൾ നടത്തിയ സംഗമത്തിലും പങ്കെടുത്തു . ഭിന്നശേഷിയുള്ള കുട്ടികൾക്കു വേണ്ടി ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർ ചേർന്ന് പ്രവർത്തിക്കുന്ന സംഘടനയായ
സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ വിഷു ആഘോഷങ്ങളിൽ പങ്കെടുത്തു.വൈകുന്നേരം ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് സംഘടിപ്പിച്ച വിമൻസ് കോൺക്ലേവ് എന്ന സംവാദ പരിപാടിയിൽ പങ്കെടുത്തു. ഡോ.ജാൻസി ജെയിംസ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മറിയാമ്മ ഉമ്മൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ബെറ്റിമോൾ മാത്യു, വീണ നായർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന്
വൈലോപ്പിള്ളി സംസ്കൃത ഭവനിൽ സംഘടിപ്പിച്ച സ്ഥാനാർത്ഥി സംഗമത്തിലും പങ്കെടുത്തു