സുഖമാണീ നോവ് പ്രകാശനം ചെയ്തു
06.05.2024
തിരുവനന്തപുരം: കോട്ടുകാൽ സത്യൻ രചിച്ച സുഖമാണീ നോവ് എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു.കവിയും പ്രഭാഷകനുമായ ഏഴാച്ചേരി രാമചന്ദ്രൻ സാഹിത്യ നിരൂപകൻ റ്റി.പി.ശാസ്ത മംഗലത്തിന് പുസ്തകം നൽകി പ്രകാശനം ചെയ്തു. മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി,പ്രഭാത് ബുക്ക് ഹൗസ് ജനറൽ മാനേജർ എസ് ഹനീഫാ റാവുത്തർ,കാര്യവട്ടം ശ്രീകണ്ഠൻ നായർ,ഡോ.ജി.രാജേന്ദ്രൻ പിള്ള, ഷാമിലാ ഷൂജ,അനിൽ കരുംകുളം, ബിജു പുലിപ്പാറ കോട്ടുകാൽ സത്യൻ, ദിവ്യശ്രീ എന്നിവർ സംസാരിച്ചു.