എസ്.വി.സ്മൃതി സായാഹ്നം സംഘടിപ്പിച്ചു.
25.08.2024
തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരൻ എസ്.വി വേണു ഗോപൻ നായർ എഴുത്തിൽ തനതായ വഴിയും ശൈലിയും കണ്ടെത്തിയ ആളാണ് എന്ന് നിയമസഭാ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് .കൂർത്ത ഹാസ്യത്തിൽ എസ് വി പറഞ്ഞു വയ്ക്കുന്നത് കടുത്ത സാമൂഹ്യ വിമർശനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എസ് വി.ഫൗണ്ടേഷൻ നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച എസ്.വി.സ്മൃതി സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ് വി.ഫൗണ്ടേഷൻ പ്രസിഡൻ്റ് വി.മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിച്ചു. എം എൽ എ മാരായ സി.കെ ഹരീന്ദ്രൻ, കെ.ആൻസലൻ , മുനിസിപ്പൽ ചെയർമാൻ പി കെ.രാജ് മോഹനൻ, വിനോദ് സെൻ,പു.ക. സ സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രൊ.വി.എൻ.മുരളി, വി.ടി.എം.എൻ.എസ് കോളേജ് മലയാള വിഭാഗം മേധാവി ഡോ. ബെറ്റിമോൾ മാത്യു, ഡോ.എസ്.കെ.അജയ്യകുമാർ, എസ്.വി.ഫൗണ്ടേഷൻ സെക്രട്ടറി ഡോ.സന്തോഷ്.പി.തമ്പി തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നടന്ന എസ് വി.സ്മൃതി സംഗമത്തിൽ ചരിത്രകാരൻ സി.വി.സുരേഷ് മോഡറേറ്ററായി.മുൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊ.എൻ.കാർത്തികേയൻ നായർ ആമുഖ പ്രഭാഷണം നടത്തി. ഡോ.ബിജു ബാലകൃഷ്ണൻ, അനിൽകുമാർ.ഡി, സുരേഷ് ഒഡേസ, സതീഷ് കിടാരക്കുഴി, വി.എൻ.പ്രദീപ്, ആർ.വി.അജയഘോഷ്, ബി അബുരാജ്, എൻ.വേലപ്പൻ നായർ, വി.വി.ശ്രീവത്സൻ, കൽപറ്റ നാരായണൻ,ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വി.ആർ.സുധീഷ് എന്നിവർ പങ്കെടുത്തു.