സി പി ഐ എം ജില്ലാ സമ്മേളനം: വിവിധ ഇടങ്ങളിൽ പതാക ഉയർത്തി
16.12.2024
തിരുവനന്തപുരം: സിപിഎം
ജില്ലാ സമ്മേളനത്തിന്
മുന്നോടിയായി
ജില്ലയിലുടനീളം വിവിധ
കേന്ദ്രങ്ങളിൽ ചുവപ്പ്
പതാക ഉയർത്തി.
പതാകദിനത്തിൻ്റെ
ഭാഗമായി ജില്ലാകമ്മിറ്റി
ഓഫീസിൽ ജില്ലാ സെക്രട്ടറി വി ജോയിയും കോവളം
സ്വാഗത സംഘം ഓഫീസിൽ സംസ്ഥാന കമ്മിറ്റിയംഗം ഡോ ടി.എൻ സീമയും പതാക ഉയർത്തി. പാർട്ടി അംഗങ്ങളുടേയും അനുഭാവികളുടേയും വീടുകൾ, പാർട്ടി ഓഫീസുകൾ, ബ്രാഞ്ച് കേന്ദ്രങ്ങൾ, പ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം
പതാക ഉയർത്തി.
ജില്ലാ സമ്മേളനം 20 മുതൽ 23 വരെ കോവളത്ത് നടക്കും.