രോഗങ്ങളെ അകറ്റാൻ മാനസികാരോഗ്യം അനിവാര്യം - റിംഫ് ആരോഗ്യ സെമിനാർ
12.01.2025
റിയാദ്: പലരോഗങ്ങളുടെയും മൂലകാരണം മാനസികാരോഗ്യം ഇല്ലാത്തതാണെന്നും രോഗങ്ങളെ അകറ്റാൻ മാനസികാരോഗ്യം അനിവാര്യമാണെന്നും ആരോഗ്യ രംഗത്തെ വിദഗ്ധർ.റിയാദ് മീഡിയ ഫോറം സംഘടിപ്പിച്ച ആരോഗ്യ സെമിനാറിലാണ് മാനസികാരോഗ്യം ആർജ്ജിക്കലിലൂടെ രോഗാവസ്ഥകളെ അകറ്റാനാകുമെന്ന അഭിപ്രായമുയർന്നത്.പ്രമേഹം, മൈഗ്രേന്‍, ആര്‍ത്രൈറ്റിസ് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ മനസ്സുമായി ബന്ധപ്പെട്ടതാണെന്ന് അംഗീകരിക്കാറില്ലെങ്കിലും ഇതുള്‍പ്പെടെ പല രോഗങ്ങള്‍ക്കും മാനസികാരോഗ്യം കാരണമാകുന്നുണ്ടെന്നു ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് സൈക്കോളജിസ്റ്റും ലൈഫ് കോച്ചുമായ സുഷ്മ ഷാന്‍ പറഞ്ഞു ജീവിതം കൂടുതല്‍ ആരോഗ്യകരമാക്കാന്‍ ആരോഗ്യമുളള മനസ്സും ആവശ്യമുളള ശീലങ്ങളും വളര്‍ത്തിയെടുക്കണം. ഇതു സമൂഹവുമായി പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന സുപ്രധാന ഘടകങ്ങളാണെന്നും അവര്‍ പറഞ്ഞു. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം (റിംഫ്) സംഘടിപ്പിച്ച ആരോഗ്യം -മനസ്സ്-ശരീരം-സമൂഹം എന്ന വിഷയത്തിൽ ക്ലാസെടുത്ത് സംസാരിക്കുക യായിരുന്നു സുഷ്മ.സെമിനാറിൻ്റെ ഉദ്ഘാടനം അല്‍ റയാന്‍ ഇന്റര്‍നാഷണല്‍ ക്ലിനിക്കിലെ ഡോ. തസ്‌ലിം ആരിഫ് നിർവഹിച്ചു. പ്രവാസികളുടെ ജീവിത ശൈലിയും സ്വയം ചികിത്സയുമാണ് പ്രമേഹം ഉള്‍പ്പെടെയുളള രോഗങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫോറം പ്രസിഡന്റ് നസ്‌റുദ്ദീന്‍ വി.ജെ അധ്യക്ഷത വഹിച്ചു. ദൈനംദിന ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട ലളിത വ്യായാമങ്ങൾ ഫിറ്റ്‌നസ്സ് ട്രെയ്‌നര്‍ ഷാനവാസ് ഹാരിസ് അവതരിപ്പിച്ചു. മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ വ്യായാമം സഹായിച്ചതിന്റെ അനുഭവം സിറ്റി ഫ്‌ളവർ ഡയറക്ടര്‍ ഇകെ റഹിം പങ്കുവെച്ചു. ഹെല്‍ത്തി സലാഡ് തയ്യാറാക്കുന്നത് സംബന്ധിച്ച് ഷാദിയ ഷാജഹാന്‍ ക്ലാസെടുത്തു. ഫോറം രക്ഷാധികാരി നജിം കൊച്ചുകലുങ്ക്, വെല്‍ഫെയര്‍ കണ്‍വീനര്‍ ജയന്‍ കൊടുങ്ങല്ലൂര്‍,ജന. സെക്രട്ടറി ഷംനാദ് കരുനാഗപ്പളളി , സെക്രട്ടറി നാദിര്‍ഷാ റഹ്മാന്‍ തുടങ്ങിയവർ പ്രസംഗിച്ചു. ജലീല്‍ ആലപ്പുഴ, ഷിബു ഉസ്മാന്‍, സുലൈമാന്‍ ഊരകം, മുജീബ് താഴത്തേതില്‍ എന്നിവര്‍ നേതൃത്വം നല്കി.പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ബത്ഹയിലെ എക്‌സ്ട്രീം ഫിറ്റ്‌നസ്സ് സെന്റര്‍ 10 ദിവസം സൗജന്യ പരിശീലനം നല്‍കും. തെരഞ്ഞെടുത്ത നാലു പേര്‍ക്ക് സമ്മാനമായി സൗജന്യ അംഗത്വവും നല്കി.