അരുമാനൂർ ശ്രീനയിനാർ ദേവ ക്ഷേത്രം വാർഷിക മഹോത്സവം -കായിക മത്സരങ്ങൾക്ക് തുടക്കം കുറിച്ച് ദീപശിഖ പ്രയാണം നടന്നു.
15.01.2025
പൂവാർ:അരുമാനൂർ ശ്രീനയിനാർ ദേവ ക്ഷേത്രത്തിലെ 91-ാമത് വാർഷിക മഹോത്സവത്തിൻ്റെ മുന്നോടിയായി കായിക മത്സരങ്ങൾക്ക് തുടക്കം കുറിച്ച് ദീപശിഖ പ്രയാണം നടത്തി.
ക്ഷേത്ര യോഗം പ്രസിഡൻ്റ് വി എസ് ഷിനു ദീപം തെളിയിച്ച് ചടങ്ങ് ഉത്ഘാടനം ചെയ്തു. സെക്രട്ടറി എസ് പി സോണി ദീപശിഖ പ്രയാണം ഫ്ലാഗ് ഓഫ് ചെയ്തു. ക്ഷേത്രയോഗം പ്രസിഡൻ്റിൽ നിന്നും സംസ്ഥാന സ്കൂൾ കായികമേളകളിൽ പങ്കെടുത്ത കായിക താരങ്ങൾ ഏറ്റുവാങ്ങിയ ദീപശിഖ മത്സരവേദിയായ അരുമാനൂർ എം വി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ക്ഷേത്രയോഗം ഭാരവാഹികൾ ഏറ്റുവാങ്ങി.
തുടർന്ന് ഫുട്ബോൾ മത്സരങ്ങൾ നടന്നു.വിദ്യാർത്ഥികൾക്കായുള്ള കായിക മത്സരങ്ങൾ 26 ന് ഞായറാഴ്ച അരുമാനൂർ എം വി ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും.