സിപിഐ ബ്രാഞ്ച് സമ്മേളനങ്ങൾ
07.02.2025
കോവളം :ബാലരാമപുരം നോർത്ത് വില്ലിക്കുളം ബ്രാഞ്ച് സമ്മേളനം ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പള്ളിച്ചൽ വിജയൻ ഉദ്ഘാടനം ചെയ്തു കൃഷ്ണമൂർത്തി അധ്യക്ഷത വഹിച്ചു. സനൽകുമാറിനെ സെക്രട്ടറിയായും ശശീന്ദ്രനെ ജോയിൻ്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.എൽ, സി.സെക്രട്ടറിമഹേഷ് അഴകി എ ഐ ടി യു സി മണ്ഡലം പ്രസിഡൻറ് ഹരിഹരൻ എൽ. സി. അസിസ്റ്റൻറ് സെക്രട്ടറി ബി. സലീം എന്നിവർ സംസാരിച്ചു
ബാലരാമപുരം സൗത്ത് അഴിപ്പിൽ സമ്മേളനം കോവളം മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ആർ.ശശിധർ അധ്യക്ഷത വഹിച്ചു. സെക്രട്ടറിയായി ആർ ശശിധരയും അസിസ്റ്റൻറ് സെക്രട്ടറിയായി സുഷമയെയും തെരഞ്ഞെടുത്തു.എൽസി സെക്രട്ടറി ബി മോഹനൻ നായർ മണ്ഡലം കമ്മിറ്റി അംഗം ഷാഹുൽഹമീദ് എൽ. സി. അസിസ്റ്റൻറ് സെക്രട്ടറി സെയ്ദാലി എന്നിവർ സംസാരിച്ചു.
കോവളം കടവിൻ മൂല ബ്രാഞ്ച് സമ്മേളനം മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി സി.കെ. സിന്ധുരാജൻ ഉദ്ഘാടനം ചെയ്തു. കെ. വിക്രമൻ അധ്യക്ഷത വഹിച്ചു. ബി. സനൽകുമാറിനെ സെക്രട്ടറിയായും ആർ. സുനിൽകുമാറിനെ അസിസ്റ്റൻറ് സെക്രട്ടറി ആയും തെരഞ്ഞെടുത്തു എൽ.സി .സെക്രട്ടറി മുട്ടയ്ക്കാട് വേണുഗോപാൽ അസിസ്റ്റൻറ് സെക്രട്ടറി ഷീല അജിത്ത് എൽസി അംഗംശിശുപാലൻ എന്നിവർ സംസാരിച്ചു.
വിഴിഞ്ഞം ടൗൺ ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം. എച്ച്. സലീം ഉദ്ഘാടനം ചെയ്തു സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഇസ്മായിലിനെ സെക്രട്ടറിയായും നൂഹുവിനെ അസിസ്റ്റൻറ് സെക്രട്ടറി ആയും തെരഞ്ഞെടുത്തു.
വിഴിഞ്ഞം മുക്കോല ബ്രാഞ്ച് സമ്മേളനം വിഴിഞ്ഞം എൽ.സി. സെക്രട്ടറി റ്റി. നെൽസൺ ഉദ്ഘാടനം ചെയ്തു എ. അനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മുക്കോല ശ്രീനിയെ സെക്രട്ടറിയായും സജികുമാറിനെ അസിസ്റ്റൻറ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.മണ്ഡലം കമ്മിറ്റി അംഗം കെ. ബാബു സംസാരിച്ചു.
കാഞ്ഞിരംകുളം ലൂർദ്ദിപുരം ബ്രാഞ്ച് സമ്മേളനം എ ഐ റ്റി യു സി ജില്ലാ കമ്മിറ്റി അംഗം കല്ലിയൂർ ശിവകുമാർ ഉദ്ഘാടനം ചെയ്തു.ബിബിൻ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സുകുമാരനെ സെക്രട്ടറിയായും സത്യകുമാറിനെ അസിസ്റ്റൻറ് സെക്രട്ടറി ആയും തെരഞ്ഞെടുത്തു എൽ .സി . സെക്രട്ടറി ബൈജു സംസാരിച്ചു.
പൂവാർ ഇഎംഎസ് കോളനി ബി ബ്രാഞ്ച് സമ്മേളനം എ .ഐ . വൈ. എഫ് ജില്ലാ സെക്രട്ടറി ജി. എൻ .ആദർശ് കൃഷ്ണ ഉദ്ഘാടനം ചെയ്തു.സെക്രട്ടറിയേറ്റ് അംഗം പൂവാർ ജിസ്തി എൽ.സി. സെക്രട്ടറി രാജീവ് എന്നിവർ സംസാരിച്ചു.സീനത്ത് ജസ്തി അധ്യക്ഷത വഹിച്ചു. സെക്രട്ടറിയായി മാഹീനേയും അസിസ്റ്റൻറ് സെക്രട്ടറിയായി ഷെമീറിനെയും തെരഞ്ഞെടുത്തു.
കരിങ്കുളം ബ്രാഞ്ച് സമ്മേളനം മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി സി. കെ. സിന്ധുരാജൻ ഉദ്ഘാടനം ചെയ്തു.എൽ. സി .സെക്രട്ടറി ആനന്ദൻ മുഖ്യ പ്രഭാഷണം നടത്തി.സി .വി. അജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മനോഹരനെ സെക്രട്ടറിയായും എൻ.സുകുമാരനെ അസിസ്റ്റൻറ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.
കോട്ടുകാൽ ചൊവ്വര ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം.എസ്. വിലാസൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ മണ്ഡലം കമ്മിറ്റിയംഗം ജോയ് എന്നിവർ സംസാരിച്ചു.സജിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പ്രദീപിനെ സെക്രട്ടറിയായും സജിയെ അസിസ്റ്റൻറ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.
കല്ലിയൂർ പാപ്പാൻ ചാണി ബ്രാഞ്ച് സമ്മേളനം മണ്ഡലം കമ്മിറ്റി അംഗം സി കെ ബാബു ഉദ്ഘാടനം ചെയ്തു.ജില്ലാ കൗൺസിൽ അംഗം സി. എസ്. രാധാകൃഷ്ണൻ, എൽസി സെക്രട്ടറി കല്ലിയൂർ രാജു എന്നിവർ സംസാരിച്ചു. പ്രീതാ റാണി അധ്യക്ഷത വഹിച്ച സമ്മേളനം ഡി ജോയിയെ സെക്രട്ടറിയായും രാഗിണിയെ അസിസ്റ്റൻറ് സെക്രട്ടറിയായി തെരഞ്ഞെടുത്തു.
ജോയിയെ സെക്രട്ടറിയായും രാഗിണിയെ അസിസ്റ്റൻറ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.വിഴിഞ്ഞം മതിപ്പുറം ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം എച്ച് സലീം ഉദ്ഘാടനം ചെയ്തു. എൽ.സി.സെക്രട്ടറി റ്റി. നെൽസൺ,എ. ഐ.വൈ . എഫ് മണ്ഡലം സെക്രട്ടറി നൗഫൽ മണ്ഡലം കമ്മിറ്റി അംഗം സി. കെ. ബാബു, ജവഹർ എന്നിവർ സംസാരിച്ചു.മജീദിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം കലാമിനെ സെക്രട്ടറിയായും സക്കീർ ഹുസൈനെ അസിസ്റ്റൻറ് സെക്രട്ടറി ആയും തെരഞ്ഞെടുത്തു.