യുവതികൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകി.
08.02.2025
തിരുവനന്തപുരം : അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ കേരള പോലീസ് വകുപ്പിന്റെ സഹകരണത്തോടെ യുവതികൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. വിഴിഞ്ഞം സ്റ്റേഷൻ എ. എസ്. ഐ ജയമേരി യുടെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ അനീസ് ബെൻ, അതുല്യ, അലിജ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. അദാനി ഫൗണ്ടേഷൻ വിഴിഞ്ഞം പ്രൊജക്റ്റ് ഓഫീസർ ജോർജ് സെൻ മുഖ്യ അഥിതിയായി. നാല്പതിലധികം യുവതികൾ പരിശീലനത്തിൽ പങ്കെടുത്തു. ടീം അംഗങ്ങളായ ഷീജ എം, മിനി ജോസ്, നീതു വി നാഥ്, ശ്രീജിത്ത് എസ്, അനിൽകുമാർ ബി എസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.