കിണർ വൃത്തിയാക്കാനിറങ്ങി കിണറിനുള്ളിൽ കുടുങ്ങിയ ആളിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി
08.02.2025
കോവളം: പുന്നമൂട് സ്വകാര്യ വ്യക്തിയുടെ കിണർ വൃത്തിയാക്കാനിറങ്ങി കിണറിനുള്ളിൽ കുടുങ്ങിയ ആളിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. സെൽസൺ എന്ന 48 കാരനെയാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ പുന്നമൂട് കെ. എസ്. ഇ.ബി ഓഫീസീന് സമീപം ഹരി എന്നയാളുടെ കിണറ് വൃത്തിയാക്കാനിറങ്ങിയ സെൽസണ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തിരികെ കയറാനാകാതെ കിണറ്റിൽ കുടുങ്ങുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം ഫയർ സ്റ്റേഷനിലെ എ.എസ്.ടി.ഒ ഹരേഷ് കുമാർ ഗ്രേഡ് എ.എസ്.ടി.ഒ അലി അക്ബർ എന്നിവരുടെ നേതൃത്വത്തിൽ
ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ മാരായ പ്രണവ്,അരുൺ ബി .ജെ,
അനുരാജ് ,ബിജു , രഹിൻ
ഹോം ഗാർഡ് സജികുമാർ
എന്നിവരടങ്ങിയ സംഘം കിണറിനുള്ളിൽ നിന്ന് നെറ്റുപയോഗിച്ച് സാംസണെ
രക്ഷപ്പെടുത്തി പുറത്തെടുത്തു.