പൂന്തുറയിൽ മുന്നാം ഘട്ട ജിയോ ട്യൂബ് നിക്ഷേപിക്കാൻ നടപടി തുടങ്ങി- ബാർജ് ജൽകമൽ വിഴിഞ്ഞത്തെത്തി
09.02.2025
തിരുവനന്തപുരം : തീര സുരക്ഷക്ക് പൂന്തുറയിൽ നടത്തിവരുന്ന ജിയോ ട്യൂബ് നിക്ഷേപിക്കുന്നതിൻ്റെ മൂന്നാം ഘട്ട നടപടി തുടങ്ങി. ഇതിനായുള്ള ബാർജ് വിഴിഞ്ഞം തുറമുഖത്തടുത്തു. മഹാരാഷ്ട്രയിൽ നിന്ന് ഇന്നലെ ഉച്ചയോടെ എത്തിയ എം.വി. ജൽ കമൽ എന്ന ബാർജ് തുറമുഖ വകുപ്പ് അധികൃതരുടെ നടപടികൾക്ക് ശേഷം പഴയ വാർഫിൽ നങ്കൂരമിട്ടു. തമിഴ്നാട് ഛാർഖണ്ഡ്,ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് ജീവനക്കാരുമായാണ് ബാർജിൻ്റെ വരവ്. ഇന്ന് വൈകുന്നേരത്തോടെ വലിയ തുറയിലേക്ക് തിരിക്കും. കോസ്റ്റൽ ഏര്യാ ഡെവലപ്മെൻ്റ് കോർപ്പറേഷൻ്റെ മേൽനോട്ടത്തിലാണ് മൂന്നാം ഘട്ട ജിയോ ട്യൂബ് നിക്ഷേപിക്കൽ നടക്കുന്നത്. ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും ഉദ്ദേശിച്ച ഫലം നൽകിയെന്നാണ് അധികൃതർ പറയുന്നത്. വരുന്ന മൺസൂൺ കാലത്തിനുള്ളിൽ മൂന്നാം ഘട്ടവും പൂർത്തിയാക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ വേവ് ഷിപ്പിംഗ് ആൻ്റ് ലോജിസ്റ്റിക് കമ്പനിയാണ് ബാർജിനെ ഇവിടെ എത്തിച്ചത്.