നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ട്രോളർ ബോട്ട് മറൈൻ എൻഫോഴ്സ്മെൻ്റ് പിടികൂടി
10.02.2025
വിഴിഞ്ഞം : നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ
തമിഴ്നാട് ട്രോളർ ബോട്ട് മറൈൻ എൻഫോഴ്സ്മെൻ്റ് പിടികൂടി. വിഴിഞ്ഞത്ത് നിന്ന് അഞ്ച് കിലോമീറ്റർ ഉള്ളിലായി മീൻ പിടിത്തത്തിന് എത്തിയ ഇരവി പുത്തൻതുറ സ്വദേശി ടെന്നിസ്റ്റൻ്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് പിടിയിലായത്. വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്. രാജേഷിന്റെ നേതൃത്വത്തിൽ മറൈൻ എന്ഫോഴ്സ്മെന്റ് എസ് ഐ ദീപു. സിവിൽ പൊലീസ് ഓഫീസർ അനിൽകുമാർ എ, ലൈഫ് ഗാര്ഡുമാരായ കൃഷ്‌ണൻ, ഷാജഹാൻ, എസ്. ബനാൻഷ്യസ്, ജമാലുദ്ദീൻ എന്നിവർ മറൈൻ ആംബുലസിൽ നടത്തിയ പട്രോളിംഗിനിടെയാണ് ബോട്ട് പിടിയിലായത്. ഫിഷറീസ് വകുപ്പധികൃതർ തുടർ നടപടി സ്വീകരിക്കും.