Support : +91 98954 15839
contact@newssixnews.com
  •  പി.വി.അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ചു എൻ.സി.സി കേരള- ലക്ഷദ്വീപ് മേഖലാ മേധാവിയായി മേജർ ജനറൽ രമേഷ് ഷൺമുഖം ചുമതലയേറ്റു. ശക്തമായ മഴയ്ക്ക് സാധ്യത - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മഞ്ഞ അലർട്ട് ശബരിമലയിലെത്തുന്ന ഭക്തജനങ്ങൾക്കും ദേവസ്വം ജീവനക്കാർക്കുമായി സമഗ്ര അപകട ഇൻഷുറൻസ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്

എം.വി. ഗോവിന്ദൻ വീണ്ടും സംസ്ഥാന സെക്രട്ടറി - സംസ്ഥാന കമ്മിറ്റിയിൽ പുതുമുഖങ്ങളുടെ എണ്ണം കൂടി.


09.03.2025



കൊല്ലം: സംസ്ഥാനത്ത് സി.പി.എമ്മിനെ നയിക്കാൻ എം.വി.ഗോവിന്ദൻ മാഷിനെ വീണ്ടും തെരഞ്ഞെടുത്തു. കൊല്ലത്ത് ഇന്നലെ സമാപിച്ച സംസ്ഥാനസമ്മേളനമാണ് ഗോവിന്ദനെ (72) അടുത്ത മൂന്നു വർഷത്തേക്ക് കൂടി സെക്രട്ടറിയായി തിരഞ്ഞെടുത്തത്.വനിതകൾക്കും യുവാക്കൾക്കും പ്രാമുഖ്യം നൽകി 89 അംഗ സംസ്ഥാന കമ്മിറ്റിയും 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റും രൂപീകരിച്ചു. മന്ത്രി ആർ. ബിന്ദുവിനെ സംസ്ഥാന കമ്മിറ്റിയിൽ എടുത്ത പ്പോൾ മന്ത്രി വീണാ ജോർജിനെ പ്രത്യേക ക്ഷണിതാവാക്കി. മന്ത്രി എം.ബി. രാജേഷ് സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തുമെന്ന് കരുതിയെങ്കിലും ഇടം കിട്ടിയില്ല. കെ. എച്ച്. ബാബുജാനാണ് അഞ്ചംഗ കൺട്രോൾ കമ്മിഷൻ ചെയർമാൻ. സംസ്ഥാന കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവു മാക്കി. കെ.കെ. ശൈലജയുൾ പ്പെടെ സംസ്ഥാന കമ്മിറ്റിയിൽ 12 വനിതകൾ സ്ഥാനം പിടിച്ചു. അനാരോഗ്യത്തെതുടർന്ന് കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് 2022 ആഗസ്റ്റിലാണ് മന്ത്രിയായിരുന്ന എം.വി. ഗോവിന്ദൻ സ്ഥാനം രാജിവച്ച് സെക്രട്ടറിയായി ചുമതലയേറ്റെടുത്തത്. സംസ്ഥാന കമ്മിറ്റിയിൽ 17 പുതുമുഖങ്ങളെയാണ് ഉൾപ്പെടു ത്തിയത്. എ.കെ. ബാലൻ, ആനാ വൂർ നാഗപ്പൻ, പി.കെ. ശ്രീമതി എന്നിവർ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവായപ്പോൾ എം.വി. ജയരാ ജനും സി.എൻ. മോഹനനും കെ. കെ. ശൈലജയുമാണ് സെക്രട്ടേ റിയറ്റിലെ പുതുമുഖങ്ങൾ. മുതിർന്ന അംഗം പി. ജയരാജനെ ഇത്തവണയും സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചില്ല. ആനാവൂർ നാഗപ്പൻ ഒഴിഞ്ഞതോടെ തലസ്ഥാന ജില്ലയ്ക്ക് സെക്രട്ടേറിയറ്റിൽ പ്രാതിനിദ്ധ്യ മില്ലാതായി.കണ്ണൂർ ജില്ലയിൽ നിന്ന് സെക്രട്ടേറിയറ്റിൽ അഞ്ച് അംഗങ്ങളുണ്ട്. കരുനാഗപ്പള്ളിയിലെ സംഘടനാ പ്രശ്നങ്ങളെ തുടർന്ന് സൂസൻ കോടിയെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. വയനാട് മുൻ ജില്ലാ സെക്രട്ടറി പി. ഗഗാറിനെതി രെ സംസ്ഥാന കമ്മിറ്റിക്ക് നിരവ ധി പരാതികൾ ലഭിച്ചിരുന്നു. ഇതേ ത്തുടർന്നാണ് അദ്ദേഹത്തെ സം സ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാ ക്കിയതെന്നാണ് വിവരം. കെ. വരദരാജൻ, എം.കെ. കണ്ണൻ, ബേബി ജോൺ, ഗോപി കോട്ടമുറിക്കൽ, പി. ശ്രീരാമ കൃഷ്ണൻ എന്നിവരെയും ഒഴിവാക്കി. ഇ.പി. ജയരാജനും ടി.പി. രാമകൃഷ്ണനും സെക്രട്ടേറിയറ്റിൽ തുടരും. എം. രാജഗോപാൽ (കാസർകോട്), കെ. റഫീഖ്(വയനാട്), എം. മെ ഹബൂബ് (കോഴിക്കോട്), വി.പി. അനിൽ (മലപ്പുറം), കെ.വി. അ ബ്‌ദുൾഖാദർ (തൃശൂർ) തുടങ്ങി അഞ്ച് ജില്ലാ സെക്രട്ടറിമാരാണ് സംസ്ഥാന കമ്മിറ്റിയിൽ എത്തിയത്. ബിജുകണ്ടക്കെ, ജോൺബ്രിട്ടാസ്,എം. പ്രകാശൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, കെ.ശാന്തകുമാരി, ആർ. ബിന്ദു, എം. അനിൽകുമാർ, കെ. പ്രസാദ്, ടി.ആർ. രഘുനാഥ്, എസ്. ജയമോഹൻ, ഡി.കെ. മുരളി എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിലെ മറ്റ് പുതുമുഖങ്ങൾ. പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, ടി.എം. തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, കെ.കെ.ജയചന്ദ്രൻ, വി.എൻ. വാസവൻ, സജി ചെറിയാൻ, എം. സ്വരാജ്, മുഹമ്മദ് റിയാസ്, പി.കെ. ബിജു, പുത്തലത്ത് ദിനേശൻ, എം.വി.ജയരാജൻ, സി.എൻ. മോഹനൻ എന്നിവരാണ് സെക്രട്ടറിയേറ്റംഗങ്ങൾ




LATEST NEWS

നൂതന സാങ്കേതിക വിദ്യകളിൽ മൂന്ന് എക്സ്ക്ലൂസീവ് ബിരുദ കോഴ്സുകളുമായി ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ്

മില്‍മ ഇന്‍സ്റ്റന്‍റ് ബട്ടര്‍ ഇടിയപ്പം, മില്‍മ ഇന്‍സ്റ്റന്‍റ് ഗീ ഉപ്പുമാവ് എന്നിവ വിപണിയിലെത്തി - വിപണോദ്ഘാടനം മന്ത്രിമാരായ വി. എന്‍ വാസവനും ജെ.ചിഞ്ചുറാണിയും നിര്‍വഹിച്ചു

ഐടി ജീവനക്കാരും കമ്പനികളും പാര്‍ക്കിംഗ് സൗകര്യം പൂര്‍ണമായും ഉപയോഗപ്പെടുത്തണം- ഇന്‍ഫോപാര്‍ക്ക്

വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിന് മൂന്ന് പുരസ്കാരങ്ങൾ

എ ഐ വൈ എഫ് ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.

ജെഇഇ മെയിന്‍സില്‍ ആകാശ് വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം

ഇന്‍ഫോപാര്‍ക്കിലെ തരംഗ് മൂന്നാം സീസണ് തുടക്കമായി

കപ്പൽ ഭീമൻ എം.എസ്.സിയുടെ പലോമയും വിഴിഞ്ഞത്തെത്തി - 10576 കണ്ടെയ്നറുകളും ഇറക്കി

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia