ചാമ്പ്യൻസ് ട്രോഫിയിൽ ചാമ്പ്യൻമാരായി ഇന്ത്യ
10.03.2025
ദുബെെ :ചാമ്പ്യൻസ് ട്രോഫിയിൽ ചരിത്രമെഴുതി ഇന്ത്യ . ദുബൈയിൽ നടന്ന ഫെെനലിൽ ന്യൂസിലാൻഡിനെ 4 വിക്കറ്റിന് തകർത്താണ് കിരീടം സ്വന്തമാക്കിയത്. ന്യൂസിലാൻ്റ് ഉയർത്തിയ 252 റൺസ് എന്ന കടമ്പ 49-ാം ഓവറിൽ ഇന്ത്യ മറി കടക്കുകയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മ 76 റൺസുമായി
ടോപ് സ്കോററായിവിജയത്തിന് അടിത്തറയിട്ടു. ശുഭ്മാൻ ഗിൽ 31 ഉം ശ്രേയസ് അയ്യർ 48 ഉം ഹാർദിക് 18 ഉം റൺസ് നേടി.
രോഹിത് ശർമ്മയുടെയും ഇന്ത്യയുടെയും തുടർച്ചയായ രണ്ടാം ഐ സി സി കിരീടമാണ് .