സി.പി.ഐ. കോവളം മണ്ഡലം സമ്മേളന സംഘാടക സമിതി രൂപീകരിച്ചു.
10.03.2025
കോവളം:സിപിഐ 25-ാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് മേയ് 24, 25, 26തീയതികളിൽ നടത്തുന്ന കോവളം മണ്ഡലം സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന്സംഘാടക സമിതി രൂപീകരിച്ചു.വിഴിഞ്ഞത്ത് നടന്ന സംഘാടക സമിതി യോഗം ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പള്ളിച്ചൽ വിജയൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിഴിഞ്ഞം ലോക്കൽ കമ്മിറ്റി സെക്രട്ടറി റ്റി.നെൽസൺസ്വാഗതം പറഞ്ഞു. ആശംസിച്ചു.101 പേർ അടങ്ങുന്ന സ്വാഗത സംഘം കമ്മറ്റിയും 51 പേർ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. രക്ഷാധികാരികളായി പള്ളിച്ചൽ വിജയൻ, വെങ്ങാനൂർ ബ്രൈറ്റ് എന്നിവരേയും ചെയർമാനായി ജില്ലാ കൗൺസിൽ അംഗം സി എസ് രാധാകൃഷ്ണനെയും ജനറൽ കൺവീനറായി മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി സി. കെ. സിന്ധുരാജനെയും വൈസ് ചെയർമാൻമാരായി എം. എച്ച്. സലീം, ഊക്കോട് കൃഷ്ണൻകുട്ടി, എം.എസ്. വിലാസൻ, ആർ .അനിത, സീനത്ത് ജി സ്തി ,പൂവാർ രാജീവ്, കാഞ്ഞിരംകുളം ബൈജു , മഹേഷ് അഴകി, പുരുഷോത്തമൻ നായർ എന്നിവരെയും കൺവീനർമാ രായി ആദർശ് കൃഷ്ണ, നെല്ലിവിള വിജയൻ, മുട്ടയ്ക്കാട് വേണുഗോപാൽ, നൗഫൽ, മുക്കോല ബാബു , അജിത് കോട്ടുകാൽ , മോഹനൻ നായർ, കല്ലിയൂർ രാജു ,ആനന്ദൻ, അതുല്യ, ,ഹരിഹരൻ ,ഷീല അജിത്ത് എന്നിവരെയും തെരഞ്ഞെടുത്തു