Support : +91 98954 15839
contact@newssixnews.com
  •  * പീഡനക്കേസ് രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിനായി നടപടി , വലമുറക്കി പോലീസ് , ബലാത്സംഗം - നിർബന്ധിത ഗർഭഛിദ്രം എന്നിവ അടക്കമുള്ള കുറ്റങ്ങൾ , ഒളിവിൽ പോയി - വിമാനത്താവളങ്ങളിൽ തിരിച്ചറിയൽ നോട്ടീസ് * എ ഐ പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം *.വോട്ടിംഗ് യന്ത്രങ്ങൾ ഇന്നുമുതൽ വിതരണ കേന്ദ്രങ്ങളിലേക്ക് - ഡിസംബർ 3 മുതൽ സ്ഥാനാർത്ഥി വിവരങ്ങൾ ഉൾപ്പെടുത്തും , തപാൽ ബാലറ്റ് അപേക്ഷ അയച്ചു തുടങ്ങി * തദ്ദേശ തെരഞ്ഞെടുപ്പിന് ജോലി ചെയ്യുന്ന പോളിംഗ് ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസം കൂടി ഡ്യൂട്ടി ലീവ് അനുവദിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് *. എസ്ഐആർ ഫോം 1.8 4 കോടി ഡിജിറ്റലൈസ് ചെയ്തു *. തൊഴിൽക്കോഡ് പിൻവലിക്കണം - കേരളം കേന്ദ്രത്തിന് കത്ത് അയച്ചു * സേന കോപ്റ്റർ - ഇന്ത്യയും യുഎസും കരാറിൽ ഒപ്പിട്ടു *. കള്ളപ്പണം വെളുപ്പിക്കൽ,ഇ ഡി ക്കു സമാന്തര അന്വേഷണം ആകാം എന്ന് ഡൽഹി ഹൈക്കോടതി *. കുട്ടികൾക്കുള്ള മരുന്നിലെ അപകടസാധ്യതയുള്ള സംയുക്തങ്ങൾ വിലക്കും

വിഴിഞ്ഞം രണ്ടും മൂന്നും ഘട്ടങ്ങളുടെ പാരിസ്ഥിക അനുമതി ലഭിച്ചു


10.03.2025



തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്കുള്ള പാരിസ്ഥിക അനുമതിലഭിച്ചു. ഇതു സംബന്ധിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രിലയത്തിന്‍റെ ഉത്തരവ് ലഭിച്ചതായി മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. രണ്ടും മൂന്നും ഘട്ട വികസനത്തിന്‍റെ ഭാഗമായി കണ്ടെയ്ന ടെര്‍മിനല്‍ 1200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കും, ബ്രേക്ക് വാട്ടറിന്‍റെ നീളം 900 മീറ്റര്‍ കൂടി വര്‍ദ്ധിപ്പിക്കും കണ്ടെയ്നര്‍ സംഭരണ യാര്‍ഡിന്‍റെയും, ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം 1220 മീറ്റര്‍ നീളമുള്ള മള്‍ട്ടിപര്‍പ്പസ് ബര്‍ത്തുകള്‍, 250 മീറ്റര്‍ നീളമുള്ള ലിക്വിഡ് ബര്‍ത്തുകള്‍ (ബ്രേക്ക്വാട്ടറിനോടനുബന്ധിച്ച്), ലിക്വിഡ് കാര്‍ഗോ സംഭരണ സൗകര്യങ്ങളുടെ വികസനം, 77.17 ഹെക്റ്റര്‍ വിസ്തൃതിയിലുള്ള ഭൂമി എറ്റടുക്കല്‍ 7.20 എം എം 3 അളവില്‍ ഡ്രഡ്ജിംഗ് എന്നിവ ഉള്‍പ്പെടുന്നു. ഇതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി പ്രതീക്ഷിച്ചതിലും നേരത്തെ പൂര്‍ത്തിയാക്കി വരുമാനം ഉറപ്പ് വരുത്താന്‍ സര്‍ക്കാരിന് സാധിക്കും. വിഴിഞ്ഞം തുറമുഖത്തിന്‍റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം കണ്ടെയ്നറാണ്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് വഴി തുറമുഖത്തിന്‍റെ ശേഷി പ്രതിവര്‍ഷം 45 ലക്ഷം വരെയായി ഉയര്‍ത്താന്‍ സാധിക്കും. 2028-ല്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ഥാപിത ശേഷിയുള്ള കണ്ടെയ്നര്‍ ടെര്‍മിനല്‍ ആയി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറുമെന്നും മന്ത്രി പറഞ്ഞു. തുറമുഖത്തിന്‍റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10000 കോടി രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്.




LATEST NEWS

അദാനി റോയൽസ് കപ്പ് ഏകദിന ടെന്നീസ് ബാൾ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

കോവളം - കാരോട് ബെെപാസിൽ നിയന്ത്രണം വിട്ട ടോറസ് ലോറി മറിഞ്ഞ് അപകടം

സി.പി.ഐ കോവളം മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി

അരുമാനൂർ എം.വി ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം

ബി.ജെ.പി സ്ഥാനാർത്ഥിക്ക് വോട്ടഭ്യർത്ഥിച്ച് വിഴിഞ്ഞത്ത് രാജീവ് ചന്ദ്രശേഖർ റോഡ് ഷോ നടത്തി

വെങ്ങാനൂർ ഗോൾസ് ഹയർ സെക്കന്ററി സ്കൂളിൻ്റ വാർഷികം

വിഴിഞ്ഞത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ടഭ്യർത്ഥിച്ചും റോഡ് ഷോ നടത്തിയും ഷാഫി പറമ്പിൽ എം.പി

വിഴിഞ്ഞത്ത് ഇടത് സ്ഥാനാർത്ഥി ക്കായി റോഡ് ഷോയുമായി കെ ടി ജലീൽ എം.എൽ.എ

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia