പഞ്ചായത്ത് സ്ഥാപിച്ച കരിയില സംഭരണിക്ക് തീപിടച്ചു
11.03.2025
വിഴിഞ്ഞം: പഞ്ചായത്ത് സ്ഥാപിച്ച കരിയില സംഭരണിക്ക് തീപിടച്ചു. വിഴിഞ്ഞത്ത് നിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചതിനാൽ കൂടുതൽ നാശം ഒഴിവായി. മരുതൂർക്കോണം പട്ടംതാണുപിള്ള മെമ്മോറിയൽ സ്കൂളിന് സമീപം കോട്ടു കാൽ ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച കരിയില സംഭരണിക്കാണ് ഇന്നലെ വൈകുന്നരം നാലരയോടെ തീ പടർന്നത്. തൊട്ടടുത്ത് കിടന്ന ചവറുകളിൽ നിന്ന് പടർന്ന തീസംഭരണിയുടെ മേൽക്കൂരയെയും നശിപ്പിച്ചു. ഇതോട് ചേർന്ന് പ്രവർത്തിക്കുന്ന പ്രാഥമീകാരോഗ്യ കേ
ന്ദ്രത്തിലെക്ക് തീ പടരാത്തത് അപകടം ഒഴിവായതായി ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.