Support : +91 98954 15839
contact@newssixnews.com
  •  ◾ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഈഞ്ചയ്ക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫിസില്‍ എസ്പി പി.ബിജോയിയുടെ നേതൃത്വത്തില്‍ 10 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം രാത്രി പതിനൊന്നരയോടെയാണു അറസ്റ്റ് രേഖപ്പെടുത്തിയത്. ◾ ശബരിമല സ്വര്‍ണ്ണപ്പാളിക്കവര്‍ച്ചാ കേസില്‍ ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസുവിനെയും എസ്ഐടി ചോദ്യം ചെയ്യും. ◾ ശബരിമല സ്വര്‍ണക്കൊള്ളയ്ക്കും അഴിമതിക്കുമെതിരെ മഹിളാ മോര്‍ച്ച സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് രണ്ടു വട്ടം ജല പീരങ്കി പ്രയോഗിച്ചു. ◾ ശബരിമല വിഷയത്തില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ◾ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വിജിലന്‍സിന് പരാതി നല്‍കി. ◾ രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയില്‍ ദര്‍ശനം നടത്തുമ്പോള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന നിര്‍ദേശവുമായി ഹൈക്കോടതി. ◾ രാഷ്ട്രീയകാര്യ സമിതിയില്‍ ആറ് അംഗങ്ങളെ കൂടി അധികമായി ഉള്‍പ്പെടുത്തി കെപിസിസി പുനസംഘടിപ്പിച്ചു. 13 വൈസ് പ്രസിഡന്റുമാരെയും 58 ജനറല്‍ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള ജംബോ കമ്മിറ്റിയാണ് രൂപീകരിച്ചത്. ◾ കെ പി സി സി ഭാരവാഹികളുടെ പുനഃസംഘടനക്കായി ജംബോ കമ്മിറ്റി പ്രഖ്യാപിച്ചിട്ടും പുനഃസംഘടനയില്‍ പ്രതിഷേധം പരസ്യമാക്കി വനിതാ നേതാവായ ഡോക്ടര്‍ ഷമ മുഹമ്മദും കെ. മുരളീധരനും. ◾ കേരളത്തില്‍ തുലാവര്‍ഷം എത്തിയതായി കാലാവസ്ഥാ വകുപ്പ്. 21 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ◾ നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരനുമായി അനുനയ നീക്കത്തിനൊരുങ്ങി സിപിഎം നേതൃത്വം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി സത്യപാലന്‍ എന്നിവര്‍ ജി സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. . ◾ അനന്തു അജിയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ. അനന്തുവിന്റേത് ആത്മഹത്യയല്ലെന്നും ആര്‍എസ്എസ് നടത്തിയ കൊലപാതകമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മാധ്യമങ്ങളോട് പറഞ്ഞു. ◾ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പറേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ പിടിയില്‍. ഇടപ്പള്ളി സോണല്‍ ഓഫീസിലെ സൂപ്രണ്ട് ലാലിച്ചന്‍, ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്. ഒരാളില്‍ നിന്ന് 5000 രൂപയും മറ്റൊരാളില്‍ നിന്ന് 2000 രൂപയും പിടിച്ചെടുത്തു. ◾ സമസ്തയിലെ വിഭാഗീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ സമിതിയെ നിയോഗിച്ചു. സമസ്ത അധ്യക്ഷന്‍ ജിഫ്രിമുത്തുക്കോയ തങ്ങളും ലീഗ് അധ്യക്ഷന്‍ പാണക്കാട് സ്വാദിഖ് അലി തങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ മലപ്പുറത്തായിരുന്നു അനുനയ സമിതിയെ പ്രഖ്യാപിച്ചത്. ◾ ◾ തിരുവനന്തപുരത്ത് മദ്യലഹരിയില്‍ വാഹനങ്ങളെ ഇടിച്ചുതെറുപ്പിച്ച എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തു. വിളപ്പില്‍ശാല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നിജാമിനെയാണ് കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ◾ ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ◾ ആന്ധ്രാപ്രദേശില്‍ വന്‍ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. ആന്ധ്രാപ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ ഹാര്‍ബര്‍ പാര്‍ക്കില്‍ 13.5 ലക്ഷം ചതുരശ്ര അടിയിലുള്ള 1,222 കോടി രൂപയുടെ ഷോപ്പിങ്ങ് മാളാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഇതിനുള്ള ലുലുവിന്റെ പുതുക്കിയ ലീസ് നിബന്ധനകള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ◾ പാന്‍ മസാല ഉത്പന്നങ്ങളുടെ പരസ്യങ്ങളില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അഭിനയിക്കുന്നതില്‍ അതൃപ്തി പ്രകടമാക്കി യൂട്യൂബര്‍ ധ്രുവ് റാഠി. ഇത്തരം ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് എന്തിനെന്നാണ് ഷാരൂഖിന്റെ മൊത്തം ആസ്തി ചൂണ്ടിക്കാട്ടി ധ്രുവ് ചോദിക്കുന്നത്. ◾ ബെംഗളൂരുവിലെ യുവ ഡോക്ടറായ ഭാര്യയെ കൊലപ്പെടുത്തിയ ഗാസ്ട്രോ എന്‍ട്രോളജിസ്റ്റായ ഭര്‍ത്താവ് അറസ്റ്റില്‍. അനസ്തേഷ്യ മരുന്ന് ആരുമറിയാതെ പല തവണ കുത്തി വച്ചാണ് ഡോ. കൃതികയെ ഭര്‍ത്താവ് ഡോ. മഹേന്ദ്രറെഡ്ഡി കൊലപ്പെടുത്തിയത്. ◾ ബിഹാര്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബാധ്യസ്ഥരെന്ന് സുപ്രീംകോടതി. ◾ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി ഗുജറാത്ത് സര്‍ക്കാരിലെ 16 മന്ത്രിമാര്‍ രാജിവെച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തുടരും. ◾ കര്‍ണാടകയില്‍ നടക്കുന്ന സാമൂഹിക-വിദ്യാഭ്യാസ സര്‍വേയില്‍ പങ്കെടുക്കില്ലെന്ന് രാജ്യസഭാ എംപിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സുധ മൂര്‍ത്തിയും ഇന്‍ഫോസിസ് സ്ഥാപകനും ഭര്‍ത്താവുമായ എന്‍ ആര്‍ നാരായണ മൂര്‍ത്തിയും ◾ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് മോദി അറിയിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.

ബാക്ടീരിയകളുടെ ആന്‍റിബയോട്ടിക് പ്രതിരോധം മറികടക്കാന്‍ പുതിയ മാര്‍ഗവുമായി ആര്‍ജിസിബി ഗവേഷകര്‍


15.05.2025



തിരുവനന്തപുരം: ആന്‍റിബയോട്ടിക്കു കളുടെ പ്രവര്‍ത്തനത്തെ പ്രതിരോധിക്കുന്ന ബാക്ടീരിയകളെ തടയാനുള്ള മാര്‍ഗം കണ്ടെത്തി ബിആര്‍ഐസി-ആര്‍ജിസിബി (രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി) യിലെ ഗവേഷകര്‍. രോഗകാരികളായ ബാക്ടീരിയകളുടെ മേല്‍പ്പാളിയിലുള്ള -പോറിന്‍സ് - എന്ന പ്രോട്ടീനുകളെ കണ്ടെത്തുന്നതിലൂടെ ആന്‍റിബയോട്ടിക് ശേഷിയെ പ്രതിരോധിക്കാനുള്ള അവയുടെ കഴിവ് തടയാന്‍ സാധിക്കുമെന്നാണ് കണ്ടെത്തല്‍. നിലവില്‍ അതീവ ഗുരുതരമായ ആഗോള ആരോഗ്യ ഭീഷണികളില്‍ ഒന്നായി ആന്‍റിബയോട്ടിക് പ്രതിരോധം മാറിയിട്ടുണ്ട്. പോറിനുകളിലെ ചെറിയ പ്രോട്ടീന്‍ ചാനലുകളിലൂടെയാണ് പ്രധാന പ്രതിരോധം. ഇതിലൂടെ മരുന്നുകള്‍ ബാക്ടീരിയയില്‍ പ്രവേശിക്കുന്നു. ഈ പോറിനുകളുടെ എണ്ണം കുറയുമ്പോള്‍ മരുന്നുകള്‍ക്ക് കയറാന്‍ ബുദ്ധിമുട്ടാകും. ഇത്തരത്തില്‍ ആന്‍റിബയോട്ടിക്കിനെതിരെ പ്രവര്‍ത്തിച്ച് ചികിത്സയെ തടസപ്പെടുത്താന്‍ അവയ്ക്ക് സാധിക്കുന്നു.പോറിനുകളെ ലക്ഷ്യം വച്ചുള്ള സമീപനം ആന്‍റിബയോട്ടിക് പ്രതിരോധം ചെറുക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷണത്തിലൂടെ കണ്ടെത്തിയത്. ബിആര്‍ഐസി-ആര്‍ജിസിബിയിലെ ഡോ. മഹേന്ദ്രന്‍റെ ലാബിലും ഐഐടി മദ്രാസിലെ ഡോ. അറുമുഖം രാജവേലുവിന്‍റെയും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ചിലെ ഡോ. ജഗന്നാഥ് മണ്ടലിന്‍റെയും ലാബുകളിലായി നടന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ജര്‍മ്മനിയിലെ വെയ്ന്‍ഹൈമില്‍ നിന്നുള്ള നാനോസയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി ജേണലായ സ്മാളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉയര്‍ന്ന രോഗകാരിയായി ലോകാരോഗ്യ സംഘടന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ക്ലെബ്സിയെല്ല ന്യുമോണിയ എന്ന ബാക്ടീരിയയില്‍ സൈംഎകെപി എന്ന പേരിലുള്ള വീര്യമുള്ള പോറിന്‍ ഉള്ളതായി ഗവേഷകര്‍ കണ്ടെത്തി. സൈംഎകെപി സൈക്ലിക് ഷുഗറുകളെ കോശത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നതായി അത്യാധുനിക ബയോഫിസിക്കല്‍ ചാനല്‍ റെക്കോര്‍ഡിംഗുകളും കമ്പ്യൂട്ടര്‍ സിമിലേഷനുകളും ഉപയോഗിച്ച് ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആന്‍റിബയോട്ടിക്കുകളെ ഈ വഴിയിലൂടെ കൊണ്ടുപോകാമെന്ന് കണ്ടെത്തി. അമിനോഗ്ലൈക്കോസൈഡുകള്‍ എന്നറിയപ്പെടുന്ന ചില ആന്‍റിബയോട്ടിക്കുകള്‍ക്ക് സൈക്ലിക് ഷുഗറുകളോട് സാമ്യമുണ്ടെന്നും സൈംഎകെപി വഴി ബാക്ടീരിയയിലേക്ക് കടക്കാമെന്നും കണ്ടെത്തി. ഇതിലുടെ മരുന്നുകള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും ബാക്ടീരിയകളുടെ പ്രതിരോധം മറികടക്കുന്നതിനുമുള്ള പുതിയ വഴിയുള്ളതായി ഗവേഷണം തെളിയിച്ചു. രോഗകാരികളല്ലാത്ത ബാക്ടീരിയകളിലെ പോറിനുകളെ സംബന്ധിച്ച് അനേകം പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ക്ലിനിക്കലി പ്രാധാന്യമുള്ള, രോഗകാരികളായ, _എസ്കേപ്പ് ഗ്രൂപ്പില്‍പ്പെടുന്ന പോറിനുകളെ പറ്റി കൂടുതല്‍ പഠനങ്ങള്‍ നടന്നിട്ടില്ല. സൈംഎകെപി വഴി ആന്‍റിബയോട്ടിക്കുകള്‍ എങ്ങനെ ബാക്ടീരിയയില്‍ എത്തുന്നുവെന്ന് മനസിലാക്കുന്നതിലൂടെ പ്രതിരോധ ശേഷിയുള്ള രോഗകാരികളെ തോല്‍പ്പിക്കാന്‍ കഴിയുന്ന പുതിയ ചികിത്സാമാര്‍ഗങ്ങള്‍ വികസിപ്പിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ആന്‍റിബയോട്ടിക്കുകള്‍ക്ക് എതിരെയുള്ള ബാക്ടീരിയ പ്രതിരോധം ആഗോള വൈദ്യശാസ്ത്രത്തിനും പ്രത്യേകിച്ച് ഫാര്‍മക്കോളജിസ്റ്റുകള്‍ക്കും കനത്ത ഭീഷണിയായി മാറിയിരിക്കുന്നതായി ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. പുതിയ കണ്ടെത്തലിലൂടെ ഈ വെല്ലുവിളി നേരിടുന്നതിനും ആന്‍റിബയോട്ടിക്കുകള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു




LATEST NEWS

ഏകത ദിനാചരണവും ലഹരിക്കെതിരെ കൂട്ടയോട്ടവും സംഘടിപ്പിച്ചു

എൻ.എസ്.എസ് പതാകദിനം

പുന്നമൂട് ഗവ: മോഡൽ ഹയർ സെക്കൻ്ററി സ്‌കൂളിലെ വാദ്യാർത്ഥികൾക്കായി സുരക്ഷാ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.

ജില്ലാതല പട്ടയമേള -കരുംകുളം പഞ്ചായത്തിൽ 955 പട്ടയങ്ങൾ വിതരണം ചെയ്തു.

യു.ഡി.എസ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ക്രിസ്മസ് കേക്ക് മിക്സിംഗ് ചടങ്ങ് സംഘടിപ്പിച്ചു

പഴകിയ മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. നാൽപതോളം പേർ ചികിത്സ തേടി

സെപ്ടിക് ടാങ്കിനെടുത്ത കുഴിയിൽ വീണ പശുവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി

അദാനി ഫൗണ്ടേഷൻ നേത്ര രോഗ -ജീവിത ശൈലി-റ്റി. ബി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia