അബ്ദുൽ റഹീം കേസ് - കീഴ്ക്കോടതി വിധി ശെരിവെച്ച് അപ്പീൽ കോടതി
09.07.2025
അയൂബ് ഖാൻ
റിയാദ് : സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസിൽ കീഴ് കോടതി വിധിച്ച 20 വർഷം തടവ് ശിക്ഷ ശരിവെച്ച് അപ്പീൽ കോടതി. ജയിലിൽ19 വർഷം തടവ് പിന്നിട്ട പ്രതിക്ക് മോചനം അനുവദിക്കണമെന്ന പ്രതിഭാഗത്തിൻ്റെ അപ്പീലിലാണ് 20 വർഷം തടവ് വിധിച്ച കീഴ്ക്കോ വിധി ശെരി വെച്ച് അപ്പീൽ കോടതി ഉത്തരവിട്ടത്.മെയ് 26 നാണ് 20 വർഷത്തെ തടവിന് വിധിച്ചുള്ള കീഴ്ക്കോടതി വിധിയുണ്ടായത്. ഇതിൻമേലുള്ള അപ്പീലിൽ ഇന്ന് രാവിലെ 11 മണിക്ക് കോടതിയിൽ നടന്ന സിറ്റിങിലാണ് കീഴ്ക്കോടതിയുടെ വിധി ശെരിവെച്ചുള്ള അപ്പീൽ കോടതി വിധി ഉണ്ടായത്.19 വർഷം പിന്നിട്ട പ്രതിക്ക് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. റഹീമിന്റെ അഭിഭാഷകാരും ഇന്ത്യൻ എംബസ്സി പ്രതിനിധി സവാദ് യൂസഫും റഹീം കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂരും ഓൺലൈൻ കോടതിയിൽ ഹാജരായിരുന്നു. കീഴ്ക്കോടതി വിധി ശരി വെച്ച അപ്പീൽ കോടതിയുടെ വിധി ആശ്വാസമാണെന്നാണ് വിധി അറിഞ്ഞ ശേഷം റിയാദ് റഹീം സഹായ സമിതി പ്രതികരിച്ചത്.