ഗ്രാൻ്റ്- റയാൻ സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെൻ്റ് ലോഗോ പ്രകാശനം ചെയ്തു.
19.07.2025
വി.കെ.റഫീഖ് ഹസൻ വെട്ടത്തൂർ
റിയാദ് : കെഎംസിസി റിയാദ്
സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒൻപതാമത് ഗ്രാൻ്റ്- റയാൻ സൂപ്പർ കപ്പ് 2025 ഫുട്ബാൾ ടൂർണമെൻ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. മുർസലാത്തിലെ ഡ്യൂൺസ് ഇന്റർ നാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അൽ റയാൻ പോളിക്ലിനിക്ക് മാനേജിങ് ഡയറക്‌ടർ മുഷ്‌താഖ് മുഹമ്മദലി സിറ്റി ഫ്ളവർ ഹൈപ്പർ മാർക്കറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫഹദ് അൽ ഗുറൈമീൻ എന്നിവർ ചേർന്ന് ലോഗോ പ്രകാശനം ചെയ്തു.സൗദി കെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് ട്രോഫി ലോഞ്ചിങ്ങ് കർമ്മവും നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ് ജഴ്സി പ്രകാശനവും
നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ ഉസ്മാൻ അലി പാലത്തിങ്ങൽ ഫിക്സച്ചർ പ്രകാശനവും നിർവ്വഹിച്ചു. മെഗാ ബംബർ പ്രൈസ് കൂപ്പൺ വിതരണം എ ബി സി കാർഗോ ഡയറക്‌ടർ സലീം അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ, എൻ. ആർ.കെ ജനറൽ കൺവീനർ സുരേന്ദ്രൻ, ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, റിഫ പ്രസിഡൻ്റ് ബഷീർ ചേലാമ്പ്ര, മീഡിയ ഫോറം പ്രതിനിധി വി.ജെ നസ്റുദീൻ, ഇബ്രാഹീം സുബ്ഹാൻ, ബഷീർ മുസ്ലിയാരകത്ത്, അഡ്വക്കേറ്റ് ജലീൽ, യു പി മുസ്‌തഫ, മുജീബ് ഉപ്പട, ഷമീർ പറമ്പത്ത്, സത്താർ താമരത്ത്, തുടങ്ങിയവർ പങ്കെടുത്തു.അഡ്വ. അനീർ ബാബു, അഷ്റഫ് കല്പകഞ്ചേരി, ജലീൽ തിരൂർ, അബ്‌ദുറഹ്മാൻ ഫറൂഖ്, നാസർ മാങ്കാവ്, നജീബ് നല്ലാങ്കണ്ടി, സിറാജ് മേടപ്പിൽ, റഫീഖ് മഞ്ചേരി, പി.സി മജീദ്, പി. സി അലി വയനാട് എന്നിവർ നേതൃത്വം നൽകി.