Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം - പ്രസംഗ മത്സരം സംഘടിപ്പിച്ചു


22.07.2025

അയൂബ് ഖാൻ

റിയാദ്:മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. ഉമ്മൻ ചാണ്ടി കരുതലും കരുത്തും- എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിൽ എറണാകുളം ജില്ലയിലെ ലാലു വർക്കി ഒന്നാം സ്ഥാനവും ഷാജഹാൻ ചളവറ രണ്ടാം സ്ഥാനവും നേടി. റിജോ ഡൊമിനിക്, മുസ്‌തഫ കുമരനെല്ലൂർ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.നാസർ കല്ലറ, റഫീഖ് പട്ടാമ്പി, അഷറഫ് കായംകുളം, ഷഫീഖ് കണ്ണൂർ, അൻസായ് ഷൌക്കത്ത്,റസാഖ് തൃശൂർ, ജംഷി തുവ്വൂർ, മുജീബ് എന്നിവർ ജൂറിയുടെ പ്രത്യേക പ്രശംസക്ക് അർഹരായി. ബത്ഹ സബർമതിയിൽ നടന്ന മത്സര പരിപാടിയിൽ നിരവധി പേർ പങ്കാളികളായി.ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സലീം കളക്കര വിജയികളെ പ്രഖ്യാപിച്ചു. പ്രസംഗ കളരി പരീശീലകൻ അഡ്വ: എൽ കെ അജിത്ത്, മാധ്യമ പ്രവർത്തകൻ വി.ജെ നസറുദീൻ, പൊതു പ്രവർത്തകൻ ബിനു ശങ്കർ,ഒഐസിസി സെൻട്രൽ കമ്മിറ്റി ഓഡിറ്റർ നാദിർഷാ റഹ്മാൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിധി കർത്താക്കളായിരുന്നു മത്സരത്തിലെ വിജയികളെ കണ്ടെത്തിയത്. വിജയി കൾക്കുള്ള സമ്മാനങ്ങൾ 25 ന് റിയാദിൽ നടക്കുന്ന പരിപാടിയിൽ ചാണ്ടി ഉമ്മൻ എം.എൽ.എ വിതരണം ചെയ്യും. തുടർന്ന് നടന്ന അവലോകന യോഗത്തിൽ ഒഐസിസി റിയാദ് കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡൻ്റ് അബ്‌ള്ള വല്ലാഞ്ചിറ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ രഘുനാഥ് പറശ്ശിനിക്കടവ്, ബാലു കുട്ടൻ, അമീർ പട്ടണത്ത്, ആക്ടിംഗ് ട്രഷറർ അബ്ദു‌ൽ കരീം കൊടുവള്ളി, സെക്രട്ടറി ജോൺസൺ മാർക്കോസ്, മീഡിയാ കൺവീനർ അശ്റഫ് മേച്ചേരി, നിർവ്വാഹക സമിതി അംഗം ജയൻ കൊടുങ്ങല്ലൂർ, വിവിധ ജില്ലാ പ്രസിഡന്റുമാരായ വിൻസന്റ് തിരുവനന്തപുരം, മാത്യൂസ് എറണാകുളം, തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് നന്ദിയും പറഞ്ഞു.




LATEST NEWS

സമാധാന സംഗമം

കരുംകുളം ശ്രീ ഭദ്രകാളി ക്ഷേത്രം - കൊടിയേറി

ലത്തീൻ കത്തോലിക്ക മുക്കുവ സമുദായ സംവരണം അട്ടിമറിച്ചതിനെതിരെയുള്ള സെക്രട്ടറിയേറ്റ് മാർച്ച് നാളെ

പാച്ചല്ലൂർ അമ്മ പുരസ്കാരം

പൂവാർ ശൂലംകുടി മുത്താരമ്മൻ ക്ഷേത്രം അമ്മൻ കൊട മഹോത്സവം

ഇടതു പ്രവർത്തകർ വിഴിഞ്ഞത്ത് സ്റ്റേഷൻ മാസ്റ്ററെ ഉപരോധിച്ചു

പിണറായി സർക്കാർ കേരളത്തെ രാസ ലഹരിയുടെ വിപണന ഹബ്ബാക്കി -എൻ കെ പ്രേമചന്ദ്രൻ എം.പി

കരുംകുളം ശ്രീ ഭദ്രകാളി ക്ഷേത്രം മീന അശ്വതി തൂക്ക മഹോത്സവം മാർച്ച് 8 മുതൽ 22 വരെ നടക്കും

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia