Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

കോവളം - കാരോട് ബെെപാസിൽ നിയന്ത്രണം വിട്ട ടോറസ് ലോറി മറിഞ്ഞ് അപകടം


10.01.2026

അയൂബ് ഖാൻ

വിഴിഞ്ഞം :കോവളം - കാരോട് ബെെപാസിൽ നിയന്ത്രണം വിട്ട ടോറസ് ലോറി റോഡിൻ്റെ കെെവരി തകർത്ത് സർവീസ് റോഡിലേക്ക് വീണുണ്ടായ അപകടത്തിൽ ഡ്രെെവർക്ക് ഗുരുതര പരിക്ക്. ലോറി പൂർണ്ണമായും തകർന്നു. ലോറിക്കുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രെെവറെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്ത് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തെ തുടർന്ന് ലോറിയുടെ എൻജിൻ ഭാഗത്ത് തീ കത്താൻ തുടങ്ങിയെങ്കിലും ഫയർ ഫോഴ്സ് തീ അണച്ച് അപകടാവസ്ഥ ഒഴിവാക്കി. തിരുവനന്തപുരത്ത് നിന്ന് പാറശാല ഭാഗത്തേക്ക് പോകുകയായിരുന്ന കൂറ്റൻ ടോറസ് ലോറിയാണ് തെങ്കവിള ഭാഗത്ത് ബെെപാസിൻ്റെ വശത്തെ കെെവരി തകർത്ത് 30 അടിയോളം താഴ്ചയുള്ള സർവീസ് റോഡിലേക്ക് വീണത്. ഡ്രെെവർ തമിഴ്നാട് സ്വദേശി വിജിൻ (33) ആണ് ഗുരുതര പരിക്കേറ്റത്. ഇന്നലെ പുലർച്ചെ 5 മണിയോട് കൂടിയാണ് അപകടം. സംഭവ സമയം സർവീസ് റോഡിൽ ആളുകളോ മറ്റ് വാഹനങ്ങളോ ഇല്ലാതിരുന്നതും സർവീസ് റോഡിന് സമീപത്തെ വീടുകൾക്ക് മുകളിലേക്ക് വാഹനം വീഴാതിരുന്നതും കാരണം വൻ അത്യാഹിതം ഒഴിവായി. രാവിലെ ബെെപാസിലൂടെ സഞ്ചരിച്ച മറ്റെരു വാഹനയാത്രികനാണ് അപകടം കണ്ട് ഫയർ ഫോഴ്സിനെ വിവരമറിയിച്ചത്. വൻ ശബ്ദത്തോടെ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ ലോറിയുടെ ശബ്ദം കേട്ട ഓടിക്കൂടിയ നാട്ടുകാർ മുൻ വശമടക്കം തകർന്ന വാഹനത്തിൽ കുടുങ്ങിക്കിടന്ന ഡ്രെെവർ വിജിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഫയർ ഫോഴ്സ് എത്തിയാണ് വിജിനെ പുറത്തെടുത്തത്. വിഴിഞ്ഞം യൂണിറ്റിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ആഫീസർമാരായ രഞ്ചു കൃഷ്ണ, സന്തോഷ്,ജിനേഷ്, ലിജു, ഫയർമാൻമാരായ ആൻ്റു, അനുരാജ്, ഷിജു, ഹരി എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.




LATEST NEWS

യുകെയില്‍ ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര നിറവിൽ മലയാളികൾ

അടിമലത്തുറ ബീച്ച് ശുചീകരിച്ചു

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട്

മാസ്റ്റേഴ്സ് ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ ഡബിൾ സ്വർണ്ണവുമായി ഗിരി ശങ്കർ

മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനാചരണം

ആഴാകുളം ശ്രീ ഭഗവതിക്ഷേത്രത്തിൽ പൊങ്കാല

സുവർണ്ണ ജുബിലി ആഘോഷം

എം.ആർ രാജഗുരുബാൽ അനുസ്മരണവും, പുഷ്പാർച്ചനയും.

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia