വിഴിഞ്ഞത്ത് ഇടത് സ്ഥാനാർത്ഥി ക്കായി റോഡ് ഷോയുമായി കെ ടി ജലീൽ എം.എൽ.എ
06.01.2026
അയൂബ് ഖാൻ
കോവളം :തിരുവനന്തപുരം കോർപ്പറേഷനിൽ ജനുവരി 12 ന് തെരഞ്ഞെടുപ്പ് നടക്കുന്ന വിഴിഞ്ഞം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി എൻ നൗഷാദിന് വോട്ടഭ്യർത്ഥിച്ച്
വിഴിഞ്ഞത്തെ ഇളക്കിമറിച്ച് റോഡ് ഷോയുമായി കെ ടി ജലീൽ എം.എൽ.എ. വിഴിഞ്ഞം ജംഗ്ഷനിൽ നിന്നും ആരംഭിച്ച റോഡ്ഷോ ടൗൺഷിപ്പിൽ സമാപിച്ചു. തുടർന്ന് ടൗൺഷിപ്പിൽ നടന്ന പൊതുയോഗം കെ.ടി ജലീൽ ഉദ്ഘാടനം ചെയ്തു.
സിപിഐ എം വിഴിഞ്ഞം ലോക്കൽ സെക്രട്ടറി യു.സുധീർ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി എസ് ഹരികുമാർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, സിപിഐ എം കോവളം ഏരിയ സെക്രട്ടറി എസ് അജിത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ വണ്ടിത്തടം മധു, വി അനൂപ്, ഐഎൻഎൽ ജില്ലാ പ്രസിഡൻ്റ് എസ്.എം. ബഷീർ,
നഗരസഭ കൗൺസിലർമാരായ പനിയടിമ ജോൺ, അഫ്സ സജീന,കക്ഷി നേതാക്കളയ
തെന്നൂർക്കോണം ബാബു, ഷംനാദ്, നൗഫൽ, അബ്ദുൽ റഹ്മാൻ എന്നിവർ പങ്കെടുത്തു.