Support : +91 98954 15839
contact@newssixnews.com
  •  ◾ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഈഞ്ചയ്ക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫിസില്‍ എസ്പി പി.ബിജോയിയുടെ നേതൃത്വത്തില്‍ 10 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം രാത്രി പതിനൊന്നരയോടെയാണു അറസ്റ്റ് രേഖപ്പെടുത്തിയത്. ◾ ശബരിമല സ്വര്‍ണ്ണപ്പാളിക്കവര്‍ച്ചാ കേസില്‍ ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസുവിനെയും എസ്ഐടി ചോദ്യം ചെയ്യും. ◾ ശബരിമല സ്വര്‍ണക്കൊള്ളയ്ക്കും അഴിമതിക്കുമെതിരെ മഹിളാ മോര്‍ച്ച സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് രണ്ടു വട്ടം ജല പീരങ്കി പ്രയോഗിച്ചു. ◾ ശബരിമല വിഷയത്തില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ◾ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വിജിലന്‍സിന് പരാതി നല്‍കി. ◾ രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയില്‍ ദര്‍ശനം നടത്തുമ്പോള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന നിര്‍ദേശവുമായി ഹൈക്കോടതി. ◾ രാഷ്ട്രീയകാര്യ സമിതിയില്‍ ആറ് അംഗങ്ങളെ കൂടി അധികമായി ഉള്‍പ്പെടുത്തി കെപിസിസി പുനസംഘടിപ്പിച്ചു. 13 വൈസ് പ്രസിഡന്റുമാരെയും 58 ജനറല്‍ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള ജംബോ കമ്മിറ്റിയാണ് രൂപീകരിച്ചത്. ◾ കെ പി സി സി ഭാരവാഹികളുടെ പുനഃസംഘടനക്കായി ജംബോ കമ്മിറ്റി പ്രഖ്യാപിച്ചിട്ടും പുനഃസംഘടനയില്‍ പ്രതിഷേധം പരസ്യമാക്കി വനിതാ നേതാവായ ഡോക്ടര്‍ ഷമ മുഹമ്മദും കെ. മുരളീധരനും. ◾ കേരളത്തില്‍ തുലാവര്‍ഷം എത്തിയതായി കാലാവസ്ഥാ വകുപ്പ്. 21 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ◾ നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരനുമായി അനുനയ നീക്കത്തിനൊരുങ്ങി സിപിഎം നേതൃത്വം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി സത്യപാലന്‍ എന്നിവര്‍ ജി സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. . ◾ അനന്തു അജിയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ. അനന്തുവിന്റേത് ആത്മഹത്യയല്ലെന്നും ആര്‍എസ്എസ് നടത്തിയ കൊലപാതകമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മാധ്യമങ്ങളോട് പറഞ്ഞു. ◾ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പറേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ പിടിയില്‍. ഇടപ്പള്ളി സോണല്‍ ഓഫീസിലെ സൂപ്രണ്ട് ലാലിച്ചന്‍, ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്. ഒരാളില്‍ നിന്ന് 5000 രൂപയും മറ്റൊരാളില്‍ നിന്ന് 2000 രൂപയും പിടിച്ചെടുത്തു. ◾ സമസ്തയിലെ വിഭാഗീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ സമിതിയെ നിയോഗിച്ചു. സമസ്ത അധ്യക്ഷന്‍ ജിഫ്രിമുത്തുക്കോയ തങ്ങളും ലീഗ് അധ്യക്ഷന്‍ പാണക്കാട് സ്വാദിഖ് അലി തങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ മലപ്പുറത്തായിരുന്നു അനുനയ സമിതിയെ പ്രഖ്യാപിച്ചത്. ◾ ◾ തിരുവനന്തപുരത്ത് മദ്യലഹരിയില്‍ വാഹനങ്ങളെ ഇടിച്ചുതെറുപ്പിച്ച എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തു. വിളപ്പില്‍ശാല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നിജാമിനെയാണ് കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ◾ ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ◾ ആന്ധ്രാപ്രദേശില്‍ വന്‍ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. ആന്ധ്രാപ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ ഹാര്‍ബര്‍ പാര്‍ക്കില്‍ 13.5 ലക്ഷം ചതുരശ്ര അടിയിലുള്ള 1,222 കോടി രൂപയുടെ ഷോപ്പിങ്ങ് മാളാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഇതിനുള്ള ലുലുവിന്റെ പുതുക്കിയ ലീസ് നിബന്ധനകള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ◾ പാന്‍ മസാല ഉത്പന്നങ്ങളുടെ പരസ്യങ്ങളില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അഭിനയിക്കുന്നതില്‍ അതൃപ്തി പ്രകടമാക്കി യൂട്യൂബര്‍ ധ്രുവ് റാഠി. ഇത്തരം ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് എന്തിനെന്നാണ് ഷാരൂഖിന്റെ മൊത്തം ആസ്തി ചൂണ്ടിക്കാട്ടി ധ്രുവ് ചോദിക്കുന്നത്. ◾ ബെംഗളൂരുവിലെ യുവ ഡോക്ടറായ ഭാര്യയെ കൊലപ്പെടുത്തിയ ഗാസ്ട്രോ എന്‍ട്രോളജിസ്റ്റായ ഭര്‍ത്താവ് അറസ്റ്റില്‍. അനസ്തേഷ്യ മരുന്ന് ആരുമറിയാതെ പല തവണ കുത്തി വച്ചാണ് ഡോ. കൃതികയെ ഭര്‍ത്താവ് ഡോ. മഹേന്ദ്രറെഡ്ഡി കൊലപ്പെടുത്തിയത്. ◾ ബിഹാര്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബാധ്യസ്ഥരെന്ന് സുപ്രീംകോടതി. ◾ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി ഗുജറാത്ത് സര്‍ക്കാരിലെ 16 മന്ത്രിമാര്‍ രാജിവെച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തുടരും. ◾ കര്‍ണാടകയില്‍ നടക്കുന്ന സാമൂഹിക-വിദ്യാഭ്യാസ സര്‍വേയില്‍ പങ്കെടുക്കില്ലെന്ന് രാജ്യസഭാ എംപിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സുധ മൂര്‍ത്തിയും ഇന്‍ഫോസിസ് സ്ഥാപകനും ഭര്‍ത്താവുമായ എന്‍ ആര്‍ നാരായണ മൂര്‍ത്തിയും ◾ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് മോദി അറിയിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.

MORE IN THIS CATEGORY

ചെസ് ബോക്സിങ് ചാമ്പ്യൻഷിപ്പുകളിൽ സുവർണ്ണ നേട്ടത്തിനുടമയായി വിഴിഞ്ഞം സ്വദേശി
ദിശ ബാഡ്മിന്റൺ സീസൺ 6 - ജിപി ബാഡ്മിന്റൻ അക്കാദമി ചാമ്പ്യൻമാർ
കേരള തലസ്ഥാനം രാജ്യാന്തര ക്രിക്കറ്റ് ആവേശത്തിൽ -ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകള്‍ തിരുവനന്തപുരത്ത്
സൗത്ത് സോൺ ഇന്റർ യൂണിവേഴ്‌സിറ്റി ബാസ്‌ക്കറ്റ്‌ബോൾ പുരുഷ ടൂർണമെന്റ് 2023-2024 തുടങ്ങി
ലയണല്‍ മെസ്സി 2023 ലും ബാലണ്‍ ദ്യോര്‍
ഏകദിന ലോകകപ്പ് - അഫ്ഗാന് അട്ടിമറി ജയം -
ലോകകപ്പ് ക്രിക്കറ്റ് -ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ
ക്രിക്കറ്റ് ലോകകപ്പ് - ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് നെതർലന്‍ഡ്സ്
സംസ്ഥാന ജു-ജിത്സു ചാമ്പ്യൻഷിപ്പ് - തിരുവനന്തപുരം ജില്ലക്ക് 28 സ്വർണ്ണം.
ലോകകപ്പ് സന്നാഹ മത്സരം - ദക്ഷിണാഫ്രിക്കൻ സംഘം തിരുവനന്തപുരത്ത് എത്തി - താമസം കോവളത്ത്
ഏകദിന പരമ്പര ഇന്ത്യക്ക്
ഇന്റർനാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പ് ഇന്ത്യയുടെ സഞ്ജു എം എസ് വെങ്കല മെഡൽ നേടി. തിരുവനന്തപുരം സ്വദേശിയാണ്
ഏഷ്യാ കപ്പ് ക്രിക്കറ്റ് -ഇന്ത്യ ചാമ്പ്യൻമാർ -ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന് 6 വിക്കറ്റ്
ജില്ലാ ജു-ജിത്സു സെലക്ഷൻ ട്രയൽസും ട്രെയിനിങ് ക്യാമ്പും നടന്നു.
തിരുവനന്തപുരം ജില്ല ജു-ജിത്സു സെലെക്ഷൻ ട്രയൽസ് 2023 സെപ്റ്റംബർ 3ന് വാഴമുട്ടത്ത് നടക്കും
ചെസ് ലോകകപ്പ് മാഗ്നസ് കാള്‍സണ് വിജയം ടെെ ബ്രേക്കറിൽ
അഖിലേന്ത്യ പോലീസ് അത്ലറ്റിക്സ് മീറ്റില്‍ ഓവറോള്‍ കിരീടം നേടിയ കേരള പോലീസ് ടീമിന് സ്വീകരണം നല്‍കി
സംസ്ഥാന കളരിപ്പയറ്റ്: കോഴിക്കോട് ചാമ്പ്യൻമാരായി.
സൗത്ത് സോൺ കേരള സോഫ്റ്റ് ബോൾ ടീം;റിജു വി റെജിയും,അക്ഷയയും ക്യാപ്റ്റൻമാർ
ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്: ബോധിധർമ ചാമ്പ്യൻമാർ.
പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന്റെ താര ലേലത്തില്‍ ഇന്ത്യയുടെ സ്മൃതിമന്ഥാന വിലയേറിയ താരം
സ്‌പോര്‍ട്‌സ് സ്‌കൂളുകളിലേക്കുള്ള ജില്ലയിലെ സെലക്ഷന്‍ ട്രയല്‍സ് 15 ന്
സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി യു ഷറഫലിയെ നാമനിര്‍ദ്ദേശം ചെയ്തു
ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയും 2-1ന് ഇന്ത്യ സ്വന്തമാക്കി
ഇന്‍ഡോര്‍ ഏകദിനത്തില്‍ ഇന്ത്യക്ക് 90 റൺസിന്റെ വിജയവും ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനവും.
പാെരുതി വീണ് ന്യൂസിലൻഡ്. റൺ മഴയിൽ വിജയം കൊയ്ത് ഇന്ത്യ.
സന്തോഷ് ട്രോഫി - കേരളത്തിന് മികച്ച തുടക്കം
ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം അഥവാ മധൂര്‍ ക്ഷേത്രം.
ലോകത്തിലെ തന്നെ ഏക വാമന ക്ഷേത്രം കേരളത്തിൽ
സ്വന്തമായി മുതല ഉള്ള കാസർകോട്ടെ അനന്തപുരം ക്ഷേത്രം.
വയനാട് ജില്ലയിലെ പ്രശസ്തമായ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം.
പാമ്പു മേക്കാട്ടുമന, സര്‍പ്പരാജാവായ വാസുകി നേരിട്ടെത്തി അനുഗ്രഹിച്ച മന
Send your news at contact@newssixnews.com
@ 2022 news six news
powered by linksmedia