Support : +91 98954 15839
contact@newssixnews.com
  •  ◾ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഈഞ്ചയ്ക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫിസില്‍ എസ്പി പി.ബിജോയിയുടെ നേതൃത്വത്തില്‍ 10 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം രാത്രി പതിനൊന്നരയോടെയാണു അറസ്റ്റ് രേഖപ്പെടുത്തിയത്. ◾ ശബരിമല സ്വര്‍ണ്ണപ്പാളിക്കവര്‍ച്ചാ കേസില്‍ ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസുവിനെയും എസ്ഐടി ചോദ്യം ചെയ്യും. ◾ ശബരിമല സ്വര്‍ണക്കൊള്ളയ്ക്കും അഴിമതിക്കുമെതിരെ മഹിളാ മോര്‍ച്ച സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് രണ്ടു വട്ടം ജല പീരങ്കി പ്രയോഗിച്ചു. ◾ ശബരിമല വിഷയത്തില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ◾ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വിജിലന്‍സിന് പരാതി നല്‍കി. ◾ രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയില്‍ ദര്‍ശനം നടത്തുമ്പോള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന നിര്‍ദേശവുമായി ഹൈക്കോടതി. ◾ രാഷ്ട്രീയകാര്യ സമിതിയില്‍ ആറ് അംഗങ്ങളെ കൂടി അധികമായി ഉള്‍പ്പെടുത്തി കെപിസിസി പുനസംഘടിപ്പിച്ചു. 13 വൈസ് പ്രസിഡന്റുമാരെയും 58 ജനറല്‍ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള ജംബോ കമ്മിറ്റിയാണ് രൂപീകരിച്ചത്. ◾ കെ പി സി സി ഭാരവാഹികളുടെ പുനഃസംഘടനക്കായി ജംബോ കമ്മിറ്റി പ്രഖ്യാപിച്ചിട്ടും പുനഃസംഘടനയില്‍ പ്രതിഷേധം പരസ്യമാക്കി വനിതാ നേതാവായ ഡോക്ടര്‍ ഷമ മുഹമ്മദും കെ. മുരളീധരനും. ◾ കേരളത്തില്‍ തുലാവര്‍ഷം എത്തിയതായി കാലാവസ്ഥാ വകുപ്പ്. 21 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ◾ നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരനുമായി അനുനയ നീക്കത്തിനൊരുങ്ങി സിപിഎം നേതൃത്വം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി സത്യപാലന്‍ എന്നിവര്‍ ജി സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. . ◾ അനന്തു അജിയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ. അനന്തുവിന്റേത് ആത്മഹത്യയല്ലെന്നും ആര്‍എസ്എസ് നടത്തിയ കൊലപാതകമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മാധ്യമങ്ങളോട് പറഞ്ഞു. ◾ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പറേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ പിടിയില്‍. ഇടപ്പള്ളി സോണല്‍ ഓഫീസിലെ സൂപ്രണ്ട് ലാലിച്ചന്‍, ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്. ഒരാളില്‍ നിന്ന് 5000 രൂപയും മറ്റൊരാളില്‍ നിന്ന് 2000 രൂപയും പിടിച്ചെടുത്തു. ◾ സമസ്തയിലെ വിഭാഗീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ സമിതിയെ നിയോഗിച്ചു. സമസ്ത അധ്യക്ഷന്‍ ജിഫ്രിമുത്തുക്കോയ തങ്ങളും ലീഗ് അധ്യക്ഷന്‍ പാണക്കാട് സ്വാദിഖ് അലി തങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ മലപ്പുറത്തായിരുന്നു അനുനയ സമിതിയെ പ്രഖ്യാപിച്ചത്. ◾ ◾ തിരുവനന്തപുരത്ത് മദ്യലഹരിയില്‍ വാഹനങ്ങളെ ഇടിച്ചുതെറുപ്പിച്ച എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തു. വിളപ്പില്‍ശാല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നിജാമിനെയാണ് കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ◾ ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ◾ ആന്ധ്രാപ്രദേശില്‍ വന്‍ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. ആന്ധ്രാപ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ ഹാര്‍ബര്‍ പാര്‍ക്കില്‍ 13.5 ലക്ഷം ചതുരശ്ര അടിയിലുള്ള 1,222 കോടി രൂപയുടെ ഷോപ്പിങ്ങ് മാളാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഇതിനുള്ള ലുലുവിന്റെ പുതുക്കിയ ലീസ് നിബന്ധനകള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ◾ പാന്‍ മസാല ഉത്പന്നങ്ങളുടെ പരസ്യങ്ങളില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അഭിനയിക്കുന്നതില്‍ അതൃപ്തി പ്രകടമാക്കി യൂട്യൂബര്‍ ധ്രുവ് റാഠി. ഇത്തരം ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് എന്തിനെന്നാണ് ഷാരൂഖിന്റെ മൊത്തം ആസ്തി ചൂണ്ടിക്കാട്ടി ധ്രുവ് ചോദിക്കുന്നത്. ◾ ബെംഗളൂരുവിലെ യുവ ഡോക്ടറായ ഭാര്യയെ കൊലപ്പെടുത്തിയ ഗാസ്ട്രോ എന്‍ട്രോളജിസ്റ്റായ ഭര്‍ത്താവ് അറസ്റ്റില്‍. അനസ്തേഷ്യ മരുന്ന് ആരുമറിയാതെ പല തവണ കുത്തി വച്ചാണ് ഡോ. കൃതികയെ ഭര്‍ത്താവ് ഡോ. മഹേന്ദ്രറെഡ്ഡി കൊലപ്പെടുത്തിയത്. ◾ ബിഹാര്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബാധ്യസ്ഥരെന്ന് സുപ്രീംകോടതി. ◾ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി ഗുജറാത്ത് സര്‍ക്കാരിലെ 16 മന്ത്രിമാര്‍ രാജിവെച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തുടരും. ◾ കര്‍ണാടകയില്‍ നടക്കുന്ന സാമൂഹിക-വിദ്യാഭ്യാസ സര്‍വേയില്‍ പങ്കെടുക്കില്ലെന്ന് രാജ്യസഭാ എംപിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സുധ മൂര്‍ത്തിയും ഇന്‍ഫോസിസ് സ്ഥാപകനും ഭര്‍ത്താവുമായ എന്‍ ആര്‍ നാരായണ മൂര്‍ത്തിയും ◾ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് മോദി അറിയിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.

MORE IN THIS CATEGORY

സി പി ഐ എം ജില്ലാ സമ്മേളനം: വിവിധ ഇടങ്ങളിൽ പതാക ഉയർത്തി
ടി പി രാമകൃഷ്ണൻ ഇടതുമുന്നണി കൺവീനർ
ജോര്‍ജ് കുര്യന്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
അഞ്ച് മന്ത്രിമാരെ ചൊല്‍പ്പടിക്ക് വേണമെന്ന് മോദിയോട് ആവശ്യപ്പെട്ടതായി സുരേഷ് ഗോപി.
ദേശീയ ശ്രദ്ധയാകർഷിച്ച് അനന്തപുരിയിലെ അങ്കക്കളരി
വെള്ളാറിൽ എൽഡിഎഫ് പ്രകടനവും പൊതുയോഗവും നടത്തി.
കോൺഗ്രസ് മുന്നോട്ടുവെയ്ക്കുന്നത് വികസനവും ബഹുസ്വരതയും - പ്രിയങ്ക ഗാന്ധി
വാഗ്ദാനങ്ങൾ പാലിക്കാത്ത സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത് - ബിനോയ് വിശ്വം
നരേന്ദ്ര മോദി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമിക്കുന്നു - തമ്പാനൂർ രവി
പൂവാറിൽ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ
ബി.ജെ.പി സ്ഥാനാത്ഥാ തീരപ്രദേശത്ത് നുണപ്രചരണം നടത്തുന്നു. ഡോ.ശശി തരൂർ.
യു ഡി എഫ് തിരുവനന്തപുരം പാർലമെൻ്റ് മണ്ഡലത്തിലെ അസംബ്ലി തല കൺവെൻഷനുകൾ തുടങ്ങി ആദ്യ കൺവെൻഷൻ കോവളത്ത് നടന്നു
അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റ് ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ ശ്രമം -ഡോ.ശശി തരൂർ
എൽ.ഡി.എഫ് വെള്ളാർവാർഡ് തെരഞ്ഞെടുപ്പ് കൺവെൻഷൻ
തിരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി
കേരളത്തിന് കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധം - മന്ത്രി ജി.ആർ. അനിൽ
രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
ഇടതു മുന്നണി നേമം നിയോജക മണ്ഡലം കൺവെൻഷൻ
സിദ്ധാർത്ഥൻ്റെ മരണം സിബിഐ അന്വേഷിക്കണം -കോൺഗ്രസ്സ് കരുംകുളം മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി
പത്മജാ വേണുഗോപാലിനെ കൊണ്ട് ബിജെപിക്ക് ഗുണമുണ്ടാകില്ല-കെ. മുരളീധരൻ
വെള്ളാർ വാർഡിൽ എൽഡിഎഫിന് മിന്നും ജയം -ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു
വെള്ളാർ ഉപതെരഞ്ഞെടുപ്പ് - കൂട്ടിയും കിഴിച്ചും മുന്നണികള്‍ : ഫലപ്രഖ്യാപനം ഇന്ന് അയൂബ് ഖാൻ
തെരഞ്ഞെടുപ്പ് കൺവെൻഷൻ
എൽ.ഡി.എഫ് ബഹുജനസദസ്സ് സംഘടിപ്പിച്ചു
ബി.ജെ.പി സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിച്ചു.
ഇടതു മുന്നണി സ്ഥാനാർഥി പനത്തുറ പി ബൈജു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
സാമൂഹ്യ പെൻഷൻ എന്ന ആശയം കോൺഗ്രസിൻ്റേത് -സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തം - പി.സി. വിഷ്ണുനാഥ് എംഎൽഎ
ജില്ലയിലെ ബൂത്ത് കോൺഗ്രസ് കമ്മിറ്റി പുന:സംഘടന ജനുവരി 31 നകം പൂർത്തിയാക്കും
അധികാരത്തിലിരിക്കുന്നവര്‍ മതേതരത്വത്തെ നിന്ദ്യപദമാക്കുന്നു- സോണിയാ ഗാന്ധി
ജനതാദൾ എസ് കോവളം നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
പുതുതായി ചുമതലയേറ്റ മന്ത്രിമാരുടെ വകുപ്പുകള്‍ ഗവര്‍ണര്‍ അംഗീകരിച്ചു
പൂവാറിൽ പ്രതിഷേധ പ്രകടനം നടത്തി.
മുഖ്യമന്ത്രിയുടേത് ഗുണ്ടകളുടെ ഭാഷ :എം. വിൻസെന്റ് എം.എൽ.എ
കെ ചന്ദ്രലേഖ കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ്
യൂത്ത് കോൺഗ്രസ് കോവളം നിയോജകമണ്ഡലം കമ്മിറ്റി ചാർജ്ജെടുത്തു.
കോൺഗ്രസ് പൂവാർ മണ്ഡലം കൺവെൻഷൻ
നിയമസഭ തെരഞ്ഞെടുപ്പ് - നാലിൽ മൂന്നും നേടി ബിജെപി - കോൺഗ്രസിന് ആശ്വാസമായി തെലുങ്കാന
നവകേരള സദസും ആഡംബര ബസ് യാത്രയും ജനവിരുദ്ധ സര്‍ക്കാരിന്റെ അശ്ലീല കെട്ടുകാഴ്ച -വി.ഡി.സതീശൻ
500 കോടിയുടെ മാമാങ്കം നവകേരള സദസ് ചങ്ങാത്ത മുതലാളിമാര്‍ക്കുവേണ്ടിയെന്ന് കെ സുധാകരന്‍ എംപി
കേരളത്തെ ദേശീയതലത്തിൽ കരിതേച്ചു കാണിക്കാൻ നീചമായ ശ്രമങ്ങൾ നടക്കുന്നു -മുഖ്യമന്ത്രി
കേരളം പുകയുന്ന അഗ്നി പർവതം - സിപി ജോൺ
വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധം -കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
സംസ്ഥാനത്ത് നടക്കുന്നത് അഴിമതി ഭരണം - ജെ പി നദ്ദ
സെക്രട്ടേറിയറ്റ് ഉപരോധം: ജനവിരുദ്ധ സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മുന്നില്‍ വിചാരണ ചെയ്യുകയെന്ന ഉത്തരവാദിത്വം .വി.ഡി.സതീശൻ
രാഹുൽ ഗാന്ധി വീണ്ടും എംപി
കെ.പി.സി.സി പുനഃസംഘടനയ്ക്ക് ഏഴംഗ ഉപസമിതി രൂപീകരിച്ചു
ബിജെപിയെ കര്‍ഷകര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വിശ്വസിക്കാനാവില്ല - കെ സുധാകരന്‍
പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കുമിടയിൽ തെറ്റായ പ്രവണതകളുണ്ടെങ്കിൽ അതു മുളയിലേ നുള്ളും-എം.വി.ഗോവിന്ദൻ
താൻ ഏറ്റവും അവസാനം ഭയക്കുന്ന ആളാണ് പ്രധാനമന്ത്രി മോദി .രാഹുൽ ഗാന്ധി.
ബാബു ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തു
ജനവിരുദ്ധ ബജറ്റിനും നികുതികൊള്ളയ്ക്കുമെതിരെ കോണ്‍ഗ്രസ് കരിദിനം നാളെ
കെപിസിസി ഭാരവാഹികളുടെ ചുമതലയിൽ അഴിച്ച് പണി
രാജ്യത്തെ അപമാനി ക്കുന്ന ബിബിസി ഡോക്യുമെൻ്ററി പ്രദർശനം തടയണം: കെ.സുരേന്ദ്രൻ
വോട്ടര്‍ പട്ടിക പരിശോധനയ്ക്ക് ലഭ്യമാക്കുമെന്ന് മധുസൂദനന്‍ മിസ്ത്രി- വിവാദം അവസാനിച്ചതായി ശശിതരൂർ
കേരളത്തിൽ പുതിയ ഓ ടി ടി പ്ലാറ്റ്ഫോം ജൂലൈ ഒന്നു മുതൽ ലോഞ്ച് ചെയ്തു
വിജയ് സേതുപതി വീണ്ടും മലയാളസിനിമയിൽ
നടൻ ബാബുരാജിനെതിരെ കേസ്
CBI അഞ്ചാം ഭാഗത്തിന്റെ ടീസറെത്തി.
അന്താരാഷ്ട്ര ചലച്ചിത്ര മേള മാർച്ച് 18ന് ആരംഭിക്കും
ദിലീപിൻറെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്
പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
കെപിഎസി ലളിത വസതിയിലെത്തി
സിനിമാനടൻ സിദ്ദിഖിന് ഗോൾഡൺ വിസ
അയ്യങ്കാളി പ്രതിഭാപുരസ്കാരം ഇന്ദ്രൻസിന്
ഓടിടി പ്ലാറ്റ്ഫോം ആരംഭിക്കാൻ കേരള സർക്കാർ
അച്ഛനമ്മമാരെ കോടതി കയറ്റി സിനിമാതാരം വിജയ്
Send your news at contact@newssixnews.com
@ 2022 news six news
powered by linksmedia