Support : +91 98954 15839
contact@newssixnews.com
  •  ◾ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഈഞ്ചയ്ക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫിസില്‍ എസ്പി പി.ബിജോയിയുടെ നേതൃത്വത്തില്‍ 10 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം രാത്രി പതിനൊന്നരയോടെയാണു അറസ്റ്റ് രേഖപ്പെടുത്തിയത്. ◾ ശബരിമല സ്വര്‍ണ്ണപ്പാളിക്കവര്‍ച്ചാ കേസില്‍ ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസുവിനെയും എസ്ഐടി ചോദ്യം ചെയ്യും. ◾ ശബരിമല സ്വര്‍ണക്കൊള്ളയ്ക്കും അഴിമതിക്കുമെതിരെ മഹിളാ മോര്‍ച്ച സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് രണ്ടു വട്ടം ജല പീരങ്കി പ്രയോഗിച്ചു. ◾ ശബരിമല വിഷയത്തില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ◾ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വിജിലന്‍സിന് പരാതി നല്‍കി. ◾ രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയില്‍ ദര്‍ശനം നടത്തുമ്പോള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന നിര്‍ദേശവുമായി ഹൈക്കോടതി. ◾ രാഷ്ട്രീയകാര്യ സമിതിയില്‍ ആറ് അംഗങ്ങളെ കൂടി അധികമായി ഉള്‍പ്പെടുത്തി കെപിസിസി പുനസംഘടിപ്പിച്ചു. 13 വൈസ് പ്രസിഡന്റുമാരെയും 58 ജനറല്‍ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള ജംബോ കമ്മിറ്റിയാണ് രൂപീകരിച്ചത്. ◾ കെ പി സി സി ഭാരവാഹികളുടെ പുനഃസംഘടനക്കായി ജംബോ കമ്മിറ്റി പ്രഖ്യാപിച്ചിട്ടും പുനഃസംഘടനയില്‍ പ്രതിഷേധം പരസ്യമാക്കി വനിതാ നേതാവായ ഡോക്ടര്‍ ഷമ മുഹമ്മദും കെ. മുരളീധരനും. ◾ കേരളത്തില്‍ തുലാവര്‍ഷം എത്തിയതായി കാലാവസ്ഥാ വകുപ്പ്. 21 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ◾ നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരനുമായി അനുനയ നീക്കത്തിനൊരുങ്ങി സിപിഎം നേതൃത്വം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി സത്യപാലന്‍ എന്നിവര്‍ ജി സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. . ◾ അനന്തു അജിയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ. അനന്തുവിന്റേത് ആത്മഹത്യയല്ലെന്നും ആര്‍എസ്എസ് നടത്തിയ കൊലപാതകമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മാധ്യമങ്ങളോട് പറഞ്ഞു. ◾ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പറേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ പിടിയില്‍. ഇടപ്പള്ളി സോണല്‍ ഓഫീസിലെ സൂപ്രണ്ട് ലാലിച്ചന്‍, ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്. ഒരാളില്‍ നിന്ന് 5000 രൂപയും മറ്റൊരാളില്‍ നിന്ന് 2000 രൂപയും പിടിച്ചെടുത്തു. ◾ സമസ്തയിലെ വിഭാഗീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ സമിതിയെ നിയോഗിച്ചു. സമസ്ത അധ്യക്ഷന്‍ ജിഫ്രിമുത്തുക്കോയ തങ്ങളും ലീഗ് അധ്യക്ഷന്‍ പാണക്കാട് സ്വാദിഖ് അലി തങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ മലപ്പുറത്തായിരുന്നു അനുനയ സമിതിയെ പ്രഖ്യാപിച്ചത്. ◾ ◾ തിരുവനന്തപുരത്ത് മദ്യലഹരിയില്‍ വാഹനങ്ങളെ ഇടിച്ചുതെറുപ്പിച്ച എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തു. വിളപ്പില്‍ശാല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നിജാമിനെയാണ് കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ◾ ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ◾ ആന്ധ്രാപ്രദേശില്‍ വന്‍ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. ആന്ധ്രാപ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ ഹാര്‍ബര്‍ പാര്‍ക്കില്‍ 13.5 ലക്ഷം ചതുരശ്ര അടിയിലുള്ള 1,222 കോടി രൂപയുടെ ഷോപ്പിങ്ങ് മാളാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഇതിനുള്ള ലുലുവിന്റെ പുതുക്കിയ ലീസ് നിബന്ധനകള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ◾ പാന്‍ മസാല ഉത്പന്നങ്ങളുടെ പരസ്യങ്ങളില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അഭിനയിക്കുന്നതില്‍ അതൃപ്തി പ്രകടമാക്കി യൂട്യൂബര്‍ ധ്രുവ് റാഠി. ഇത്തരം ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് എന്തിനെന്നാണ് ഷാരൂഖിന്റെ മൊത്തം ആസ്തി ചൂണ്ടിക്കാട്ടി ധ്രുവ് ചോദിക്കുന്നത്. ◾ ബെംഗളൂരുവിലെ യുവ ഡോക്ടറായ ഭാര്യയെ കൊലപ്പെടുത്തിയ ഗാസ്ട്രോ എന്‍ട്രോളജിസ്റ്റായ ഭര്‍ത്താവ് അറസ്റ്റില്‍. അനസ്തേഷ്യ മരുന്ന് ആരുമറിയാതെ പല തവണ കുത്തി വച്ചാണ് ഡോ. കൃതികയെ ഭര്‍ത്താവ് ഡോ. മഹേന്ദ്രറെഡ്ഡി കൊലപ്പെടുത്തിയത്. ◾ ബിഹാര്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബാധ്യസ്ഥരെന്ന് സുപ്രീംകോടതി. ◾ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി ഗുജറാത്ത് സര്‍ക്കാരിലെ 16 മന്ത്രിമാര്‍ രാജിവെച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തുടരും. ◾ കര്‍ണാടകയില്‍ നടക്കുന്ന സാമൂഹിക-വിദ്യാഭ്യാസ സര്‍വേയില്‍ പങ്കെടുക്കില്ലെന്ന് രാജ്യസഭാ എംപിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സുധ മൂര്‍ത്തിയും ഇന്‍ഫോസിസ് സ്ഥാപകനും ഭര്‍ത്താവുമായ എന്‍ ആര്‍ നാരായണ മൂര്‍ത്തിയും ◾ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് മോദി അറിയിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.

MORE IN THIS CATEGORY

രോഗങ്ങളെ അകറ്റാൻ മാനസികാരോഗ്യം അനിവാര്യം - റിംഫ് ആരോഗ്യ സെമിനാർ
ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകൾ - ഇന്ത്യൻ മഹാസമുദ്രത്തിലും തടയുമെന്ന് ഹൂതികൾ
വിഷുദിനത്തിലും സജീവമായി ശശി തരൂർ.
കാൽ നൂറ്റാണ്ട് നീണ്ട ഇറ്റാലിയൻ പ്രണയത്തിന് ആഴിമലയിൽ മംഗല്യ സാഫല്യം
ദുബായിലെ ഗള്‍ഫുഡ് 2024-ല്‍ രാജ്യാന്തര ശ്രദ്ധ നേടി കേരളം
ദുബായിലെ ഗള്‍ഫുഡ് 2024 മേളയ്ക്ക് തുടക്കമായി
ടെക്നോപാര്‍ക്കിന്‍റെ വളര്‍ച്ച തങ്ങള്‍ക്കും മാത്യകയെന്ന് ശ്രീലങ്കന്‍ എംപി
സ്പെയിനില്‍ തിളങ്ങി കേരള ടൂറിസം സന്ദര്‍ശകരെ വിസ്മയിപ്പിച്ച് കെട്ടുകാളകള്‍
അതിർത്തി കടന്ന് മത്സ്യബന്ധനം - ബ്രിട്ടീഷ് സേനയുടെ പിടിയിലായ പത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ തീര സംരക്ഷണ സേന വിഴിഞ്ഞത്തെത്തിച്ചു.
ഗസ്സയിൽ നീണ്ട മാനുഷിക ഇടവേള വേണമെന്ന് യു.എൻ പ്രമേയം -രക്ഷാസമിതിയുടെ പ്രമേയം തള്ളി ഇസ്രയേൽ
ദി യു.കെ ഇൻ കേരളവീക്ക് - ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണർ കോവളത്ത് കൂട്ടായ്മ സംഘടിപ്പിച്ചു
മലേഷ്യ എയർലൈൻസ് തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് ക്വലാലംപൂരിലേക്കു സർവീസ് നടത്തും
നേപ്പാളില്‍ ഭൂചലനം - നിരവധി മരണവും വൻ നാശനഷ്ടവും
ഖത്തറിൽ മലയാളി അടക്കമുള്ള മുൻ നാവിക സേഉദ്യോഗസ്ഥരായഎട്ടുപേർക്ക് വധശിക്ഷ -വിധി ഞെട്ടിക്കുന്നതെന്ന് ഇന്ത്യ
2017 ൽ നല്ല നിലയിലായിരുന്ന പാകിസ്ഥാൻ ഇന്ന് ദരിദ്രരാജ്യമായി - നവാസ് ഷെരീഫ്
സൗദിയിലെ ഇന്ത്യൻ പ്രവാസികളെ സ്വന്തം പൗരൻമാരെ പോലെ കണക്കാക്കും-സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ.
അന്താരാഷ്ട്ര ജിഗ്മേ വാങ്ചുക് സ്മൃതി സമ്മാൻ അവാർഡ് സാഗര ബീച്ച് റിസോർട്ട് എം.ഡി ശിശുപാലന്
ഓസ്ട്രേലിയയിൽ മോഷണം തടയാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനം
മുഖ്യമന്ത്രിയും മന്ത്രി മാരുമടങ്ങുന്ന സംഘം ക്യൂബയിൽ എത്തി
ലുലു എക്സ്ചേഞ്ച് കുവൈറ്റിലെ ഫിൻഡാസിൽ 32 മത്തെ ശാഖ തുറന്നു
മില്ലറ്റ് കയറ്റുമതിക്ക് ലുലു - എപിഇഡിഎ ധാരണ
ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച കർഷകരിൽ ഒരാളെ കാണാതായി
ചുഴലിക്കാറ്റില്‍ ന്യൂസിലൻഡിന്റെ വടക്കന്‍ മേഖലയിൽ കനത്ത നാശം
സൗദി ഡിജിറ്റൽ ബാങ്കിൽ എം.എ. യൂസഫലിക്ക് ഓഹരി പങ്കാളിത്തം
കുവൈറ്റ് നാഷണൽ ഗാർഡ് റിക്രൂട്ട്മെന്റ് എറണാകുളത്ത്
2023ൽ ഓസ്ട്രേലിയയിൽ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയെന്ന് ഡെലോയിറ്റ്
തിരു:എമിറേറ്റ്സ് ഐ.ഡി, വിസ നിരക്കുകള്‍ വർധിപ്പിച്ചു
ടിക്കറ്റിനൊപ്പം ടൂറിസ്റ്റ് വിസ; നാല് ദിവസം കാലാവധി സൗദിയിൽ എവിടെ വേണമെങ്കിലും സഞ്ചരിക്കാം.
എലിസബത്ത് രാജ്ഞിയുടെ ശവ സംസ്കാരം ഈ മാസം 19 ന്
കനത്ത ചൂടിൽ സൗദിഅറേബ്യ-വാഹനങ്ങളില്‍ കൂളിങ് പേപ്പറുകള്‍ പതിപ്പിക്കാന്‍ അനുമതി
എയര്‍ലൈന്‍ റേറ്റിങ്സ് പുരസ്‌കാരം രണ്ടാം വട്ടവും ഖത്തര്‍ എയര്‍വേസിന്
സൗദിയിൽ വീണ്ടും സ്വദേശിവൽക്കരണം
ഒമൈക്രോൺ വൈറസ് സൗദി അറേബ്യയിൽ ആദ്യ കേസ്സ് കണ്ടെത്തി.
ഇന്ത്യയിലെ കോവിഡ് വാക്സിൻ വിതരണം 88 കോടി കഴിഞ്ഞു.
പ്രധാനമന്ത്രി അമേരിക്ക സന്ദർശിക്കും
വാക്സിൻ പാസ്പോർട്ട് നൽകില്ല
ഇന്ത്യയിൽ വാക്സിനേഷനുകളുടെ എണ്ണം 44 കോടി പിന്നിട്ടു
ഗർഭിണികൾക്കും വാക്സിൻ നൽകാമെന്ന് കേന്ദ്രം
രാജ്യത്ത് ഡെൽറ്റാ വൈറസ് കണ്ടെത്തിയത് 50 പേർക്കെന്ന് കേന്ദ്രം
ടോക്കിയോ 2020 ലെ ഇൻഡ്യൻ ടീമിന്റെ തീം സോംഗ് ഔദ്യാഗികമായി പുറത്തിറക്കി.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു തുടങ്ങി
ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയ്ക്കുന്ന പദ്ധതിയുമായി കേന്ദ്രസർക്കാർ
ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് ഉള്ള വിസ സ്റ്റാമ്പിങ് പുനരാരംഭിച്ചു
ഇന്ത്യയിൽ നിന്നും സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് പുനരാരംഭിച്ചു
സിബിഎസ്ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കി
പ്രതിദിനം 270 മെട്രിക് ഓക്സിജനുമായി ഇന്ത്യൻ ഓയിൽ
രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു തുടങ്ങി
പശ്ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ ഇതുവരെ 50 ശതമാനത്തിനടുത്ത് പോളിംഗ്.
ന്യൂഡൽഹി: ഇന്ത്യൻ പാസ്പോർട്ടും ഇമിഗ്രേഷൻ ക്ലിയറൻസുമായി എത്തുന്നവർക്ക് വിമാനമാർഗ്ഗം നേപ്പാൾ വഴി പോകാൻ ഇനി noc ആവശ്യമില്ല.
Send your news at contact@newssixnews.com
@ 2022 news six news
powered by linksmedia