Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

യുകെയില്‍ ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര നിറവിൽ മലയാളികൾ

02.02.2026

തിരുവനന്തപുരം: ലോക രാജ്യങ്ങളില്‍ നിന്നുള്ള നൂതന സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്ക് യുകെ സര്‍ക്കാര്‍ ഔദ്യോഗിക എന്‍ഡോഴ്സ്മെന്റ് ബോഡി നല്‍കുന്ന ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതിക്ക് അര്‍ഹരായി മലയാളി സംരംഭകര്‍. യുകെ ഹോം ഓഫീസിന്റെ ഇന്നൊവേറ്റര്‍ ഫൗണ്ടര്‍ വിസ പ്രോഗ്രാമിന് കീഴിലുള്ള ഔദ്യോഗിക എന്‍ഡോഴ്സ്മെന്റ് ബോഡികളിലൊന്നായ എന്‍വെസ്റ്റേഴ്സ് ലിമിറ്റഡിൻ്റെ പുരസ്‌കാരമാണ് കേരളത്തില്‍ നിന്നുള്ള ഹെര്‍മര്‍ച്ചീസ് ബാലനും സിറിള്‍ റോയിയും നേടിയത്.യുകെയിലെ ആരോഗ്യരംഗം നേരിടുന്ന ഗുരുതര വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്ന ലക്ഷ്യബോധമുള്ള സംരംഭം വികസിപ്പിച്ചതിനാണ് ബഹുമതി. യുകെ ഗവണ്‍മെന്റ് നല്‍കുന്ന ഇന്നൊവേറ്റര്‍ ഫൗണ്ടര്‍ വിസയിലൂടെ ഇംഗ്ലണ്ടില്‍ എത്തുകയും ഇത്തരം ആശയങ്ങളെ മികച്ച സംരംഭമാക്കി മാറ്റുകയും ചെയ്യുന്നവരെയാണ് ഈ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുന്നത്. പത്ത് വിഭാഗങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 750-ലധികം സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നാണ് മലയാളി സംരംഭകര്‍ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. യുകെ സ്റ്റാര്‍ട്ടപ് വിസ നേടിയ ഇന്ത്യയില്‍നിന്നുള്ള ചുരുക്കം സംരംഭകരില്‍ ഹെര്‍മര്‍ച്ചീസും സിറിളും ഉള്‍പ്പെടുന്നു. യുകെയിലെ ആരോഗ്യ സംരക്ഷണ മേഖലയില്‍ വ്യക്തമായ മാറ്റമുണ്ടാക്കുന്ന ലക്ഷ്യബോധമുള്ള സംരംഭം വികസിപ്പിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി മെന്റര്‍ മെര്‍ലിന്‍ യുകെ ലിമിറ്റഡ് എന്ന ആരോഗ്യ സംരക്ഷണ പരിശീലന-സാങ്കേതിക കമ്പനി ഇവര്‍ സ്ഥാപിച്ച ഇരുവരും യുകെയില്‍ നിലവിലുണ്ടായിരുന്ന നഴ്സ് ക്ഷാമ പ്രതിസന്ധി മറികടക്കുന്നതിന് നിര്‍ണായക സംഭാവനകള്‍ നല്‍കി തും ഇതിലേക്കായി വികസിപ്പിച്ച സാങ്കേതിക വിദ്യകളും പരിഗണിച്ചാണ് അംഗീകാരം ലഭിച്ചത്. ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതിക്കായി മത്സരിച്ച നൂറുകണക്കിന് അന്താരാഷ്ട്ര കമ്പനികളില്‍ ദീര്‍ഘവീക്ഷണമുള്ള സ്റ്റാര്‍ട്ടപ്പ് ആശയം, ധീരമായ കാഴ്ചപ്പാട്, അസാധാരണമായ നിര്‍വ്വഹണം, സാമൂഹിക സ്വാധീനം എന്നിവയാല്‍ വേറിട്ടുനിന്നത് മെന്റര്‍ മെര്‍ലിന്‍ ആണ്. വെറും നാല് വര്‍ഷത്തിനുള്ളിലാണ് ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട സ്ഥാപനമായി മെന്റര്‍ മെര്‍ലിന്‍ വളര്‍ന്നത്.തുടക്കം മുതല്‍ സഹായ സഹകരണങ്ങള്‍ നല്‍കി സ്റ്റാര്‍ട്ടപ്പിനെ മികച്ച സംരംഭമാക്കി മാറ്റാന്‍ കൂടെനിന്ന എല്ലാവര്‍ക്കും ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് ഹെര്‍മര്‍ച്ചീസും കേരളത്തില്‍നിന്ന് കൂടുതല്‍ പേര്‍ക്ക് ആഗോള തലത്തില്‍ അവസരങ്ങള്‍ തേടാനും സ്വാധീനം സൃഷ്ടിക്കാനും ഈ അംഗീകാരം പ്രചോദനം ചെയ്യുമെന്ന് സിറിലും പറഞ്ഞു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയാണ് ഹെര്‍മര്‍ച്ചീസ്. സിറിള്‍ കോട്ടയം കൈപ്പുഴ സ്വദേശിയാണ്.2023 ലും 2024 ലും യുകെ എന്‍എച്ച്എസിന്റെ 75-ം വാര്‍ഷിക പ്രസിദ്ധീകരണത്തിലും കോമണ്‍വെല്‍ത്ത് 75-ം വാര്‍ഷിക പ്രസീദ്ധീകരണത്തിലും മെന്റ്റര്‍ മെര്‍ലിന്‍ യുകെ ലിമിറ്റഡ് ഇടം നേടിയിരുന്നു

വിദേശം

സിനിമ

ആരോഗ്യം

ലൈഫ്‌സ്റ്റൈൽ

വിദ്യാഭ്യാസം

തൊഴിൽ

ബിസിനസ്സ്

ജ്യോതിഷം

യാത്ര

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia