Support : +91 98954 15839
contact@newssixnews.com
  •  ◾ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഈഞ്ചയ്ക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫിസില്‍ എസ്പി പി.ബിജോയിയുടെ നേതൃത്വത്തില്‍ 10 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം രാത്രി പതിനൊന്നരയോടെയാണു അറസ്റ്റ് രേഖപ്പെടുത്തിയത്. ◾ ശബരിമല സ്വര്‍ണ്ണപ്പാളിക്കവര്‍ച്ചാ കേസില്‍ ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസുവിനെയും എസ്ഐടി ചോദ്യം ചെയ്യും. ◾ ശബരിമല സ്വര്‍ണക്കൊള്ളയ്ക്കും അഴിമതിക്കുമെതിരെ മഹിളാ മോര്‍ച്ച സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് രണ്ടു വട്ടം ജല പീരങ്കി പ്രയോഗിച്ചു. ◾ ശബരിമല വിഷയത്തില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ◾ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വിജിലന്‍സിന് പരാതി നല്‍കി. ◾ രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയില്‍ ദര്‍ശനം നടത്തുമ്പോള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന നിര്‍ദേശവുമായി ഹൈക്കോടതി. ◾ രാഷ്ട്രീയകാര്യ സമിതിയില്‍ ആറ് അംഗങ്ങളെ കൂടി അധികമായി ഉള്‍പ്പെടുത്തി കെപിസിസി പുനസംഘടിപ്പിച്ചു. 13 വൈസ് പ്രസിഡന്റുമാരെയും 58 ജനറല്‍ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള ജംബോ കമ്മിറ്റിയാണ് രൂപീകരിച്ചത്. ◾ കെ പി സി സി ഭാരവാഹികളുടെ പുനഃസംഘടനക്കായി ജംബോ കമ്മിറ്റി പ്രഖ്യാപിച്ചിട്ടും പുനഃസംഘടനയില്‍ പ്രതിഷേധം പരസ്യമാക്കി വനിതാ നേതാവായ ഡോക്ടര്‍ ഷമ മുഹമ്മദും കെ. മുരളീധരനും. ◾ കേരളത്തില്‍ തുലാവര്‍ഷം എത്തിയതായി കാലാവസ്ഥാ വകുപ്പ്. 21 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ◾ നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരനുമായി അനുനയ നീക്കത്തിനൊരുങ്ങി സിപിഎം നേതൃത്വം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി സത്യപാലന്‍ എന്നിവര്‍ ജി സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. . ◾ അനന്തു അജിയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ. അനന്തുവിന്റേത് ആത്മഹത്യയല്ലെന്നും ആര്‍എസ്എസ് നടത്തിയ കൊലപാതകമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മാധ്യമങ്ങളോട് പറഞ്ഞു. ◾ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പറേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ പിടിയില്‍. ഇടപ്പള്ളി സോണല്‍ ഓഫീസിലെ സൂപ്രണ്ട് ലാലിച്ചന്‍, ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്. ഒരാളില്‍ നിന്ന് 5000 രൂപയും മറ്റൊരാളില്‍ നിന്ന് 2000 രൂപയും പിടിച്ചെടുത്തു. ◾ സമസ്തയിലെ വിഭാഗീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ സമിതിയെ നിയോഗിച്ചു. സമസ്ത അധ്യക്ഷന്‍ ജിഫ്രിമുത്തുക്കോയ തങ്ങളും ലീഗ് അധ്യക്ഷന്‍ പാണക്കാട് സ്വാദിഖ് അലി തങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ മലപ്പുറത്തായിരുന്നു അനുനയ സമിതിയെ പ്രഖ്യാപിച്ചത്. ◾ ◾ തിരുവനന്തപുരത്ത് മദ്യലഹരിയില്‍ വാഹനങ്ങളെ ഇടിച്ചുതെറുപ്പിച്ച എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തു. വിളപ്പില്‍ശാല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നിജാമിനെയാണ് കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ◾ ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ◾ ആന്ധ്രാപ്രദേശില്‍ വന്‍ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. ആന്ധ്രാപ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ ഹാര്‍ബര്‍ പാര്‍ക്കില്‍ 13.5 ലക്ഷം ചതുരശ്ര അടിയിലുള്ള 1,222 കോടി രൂപയുടെ ഷോപ്പിങ്ങ് മാളാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഇതിനുള്ള ലുലുവിന്റെ പുതുക്കിയ ലീസ് നിബന്ധനകള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ◾ പാന്‍ മസാല ഉത്പന്നങ്ങളുടെ പരസ്യങ്ങളില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അഭിനയിക്കുന്നതില്‍ അതൃപ്തി പ്രകടമാക്കി യൂട്യൂബര്‍ ധ്രുവ് റാഠി. ഇത്തരം ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് എന്തിനെന്നാണ് ഷാരൂഖിന്റെ മൊത്തം ആസ്തി ചൂണ്ടിക്കാട്ടി ധ്രുവ് ചോദിക്കുന്നത്. ◾ ബെംഗളൂരുവിലെ യുവ ഡോക്ടറായ ഭാര്യയെ കൊലപ്പെടുത്തിയ ഗാസ്ട്രോ എന്‍ട്രോളജിസ്റ്റായ ഭര്‍ത്താവ് അറസ്റ്റില്‍. അനസ്തേഷ്യ മരുന്ന് ആരുമറിയാതെ പല തവണ കുത്തി വച്ചാണ് ഡോ. കൃതികയെ ഭര്‍ത്താവ് ഡോ. മഹേന്ദ്രറെഡ്ഡി കൊലപ്പെടുത്തിയത്. ◾ ബിഹാര്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബാധ്യസ്ഥരെന്ന് സുപ്രീംകോടതി. ◾ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി ഗുജറാത്ത് സര്‍ക്കാരിലെ 16 മന്ത്രിമാര്‍ രാജിവെച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തുടരും. ◾ കര്‍ണാടകയില്‍ നടക്കുന്ന സാമൂഹിക-വിദ്യാഭ്യാസ സര്‍വേയില്‍ പങ്കെടുക്കില്ലെന്ന് രാജ്യസഭാ എംപിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സുധ മൂര്‍ത്തിയും ഇന്‍ഫോസിസ് സ്ഥാപകനും ഭര്‍ത്താവുമായ എന്‍ ആര്‍ നാരായണ മൂര്‍ത്തിയും ◾ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് മോദി അറിയിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.

MORE IN THIS CATEGORY

ബാലവേദി വാർഷികാഘോഷം.
എസ്.വി.സ്മൃതി സായാഹ്നം സംഘടിപ്പിച്ചു.
സുഖമാണീ നോവ് പ്രകാശനം ചെയ്തു
ലോക പുസ്തക ദിനാചരണം നടത്തി
ആരാധകരുടെ ആവേശം അതിരുവിട്ടു -ദളപതി വിജയ് യുടെ യാത്രയ്ക്കായെത്തിച്ച വാഹനങ്ങൾക്ക് കേടുപാട് വരുത്തി
റഹിം പനവൂരിന് പ്രേംനസീർ പുരസ്‌കാരം
ദി ന്യൂറോ സര്‍ജന്‍ - 2050 ചിത്രീകരണം പുരോഗമിയ്ക്കുന്നു
സി സ്പേസ് മലയാള സിനിമയുടെ വളര്‍ച്ചയിലെ നിര്‍ണായക ചുവടുവയ്പ്- മുഖ്യമന്ത്രി
ഒ എൻ വി വികാരങ്ങളെ കവിതയിൽ ഭദ്രമായി സന്നിവേശിപ്പിച്ച കവി
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടിയെ ആദരിച്ചു
ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ കുറിച്ചുള്ള ഡോക്യുമെന്‍ററി ചിത്രം -ഗോഥെ-സെന്‍ട്രത്തില്‍ ഫെബ്രുവരി 5ന് പ്രദര്‍ശിപ്പിക്കും
മാനവീയം വീഥിയിൽ ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ചു
മാനവീയം വീഥിയെ ത്രസിപ്പിക്കാന്‍ ഇന്‍ഡോ-ഓസ്ട്രിയന്‍ റോക്ക് ബാന്‍ഡ് ആശ്രം - പരിപാടി വെള്ളിയാഴ്ച വൈകീട്ട് ഏഴ് മുതല്‍
സുഗതകുമാരി കവിതയിലും പ്രവൃത്തിയിലും കരുണ കാത്ത് സൂക്ഷിച്ച വ്യക്തിത്വം
മലയാളിയെ ലോകസിനിമ കാണാൻ പ്രേരിപ്പിച്ചത് ഫിലിം സൊസൈറ്റികൾ - ഓപ്പൺ ഫോറം
നേര് ആദ്യ ട്രയിലർ പ്രകാശനം ചെയ്തു.
പലസ്തീൻ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യമാണ് ചലച്ചിത്രമേളയെന്ന് മുഖ്യമന്ത്രി
ചലച്ചിത്രോത്സവ രാവുകള്‍ സംഗീതസാന്ദ്രമാക്കാന്‍ സംഗീത സന്ധ്യകൾ
കപ്പ് - ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
ഹൈടെക് കാലത്തെ പ്രണയ കഥയുമായി സോന NUMBER 1
ദോഹയിൽ സംഘടിപ്പിക്കുന്ന മോളിവുഡ് മാജിക് ഷോ താരനിശയുടെ റിഹേഴ്സൽ ക്യാമ്പ് തുടങ്ങി
പുല്ലുവിള കുടുംബാരോഗ്യ കേന്ദ്രത്തിൽ തുറന്ന വായനശാല
സിനിമ താരവും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് (63) അന്തരിച്ചു
നെയ്യാറ്റിൻകര ഉപജില്ലാ സ്കൂൾ കലോത്സവം കാഞ്ഞിരംകുളത്ത് തുടങ്ങി.
പ്രകാശത്തിന്റ പർവ്വതം പ്രകൃതിയും മനുഷ്യനും ലയിച്ചു ചേരുന്ന അസാധാരണജീവിതത്തിന്റ ആവിഷ്കാരം -വി ഡി. സതീശൻ
കരുണ വറ്റാത്ത മനസും പ്രകൃതി സ്നേഹവും കരുത്താക്കി പാട്ടിന്റെ പാലാഴി തീർത്ത് ഗായകൻ പട്ടം സനിത്ത്
ഗു ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു.
ഇമ്പം സിനിമയിലെ പുതിയ ഗാനം പുറത്തുവിട്ടു.
കേരളീയം ട്രേഡ് ഫെയർ നവംബർ ഒന്നുമുതൽ ഏഴുവരെ
ഡി സി സി ഓഫീസുകൾ സാംസ്കാ രിക കേന്ദ്രങ്ങളാകണം - പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
ക്രാഫ്റ്റ്സ് വില്ലേജിൽ നൃത്തോത്സവം കൊടിയേറി
സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ചു.
വീക്കെൻ്റ് ബ്ലോഗ്_ബസ്റ്ററിന്റെ പുതിയ ചിത്രം.
ബമ്പര്‍ ഹിറ്റായി ഓണം വാരാഘോഷം - ഇനി ഒരുവര്‍ഷത്തെ കാത്തിരിപ്പ്
നാടകമേഖലയെ സർക്കാർ അവഗണിക്കുന്നു. -സൂര്യാ കൃഷ്ണമൂർത്തി
വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച ആവണി ചിലങ്കകൾ നൃത്ത സന്ധ്യ സമാപിച്ചു
പുതുശ്ശേരി രാമചന്ദ്രൻകമ്മ്യൂണിസ്റ്റ്കാരനായ സാഹിത്യകാരൻ -മന്ത്രി ജി.ആർ.അനിൽ
മലയാള ഭാഷയുടെ ലോകവ്യാപനത്തിനു മലയാളം മിഷന്റെ പങ്ക് വലുത്:മന്ത്രി സജി ചെറിയാൻ
2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്
Send your news at contact@newssixnews.com
@ 2022 news six news
powered by linksmedia