വിഴിഞ്ഞത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ടഭ്യർത്ഥിച്ചും റോഡ് ഷോ നടത്തിയും ഷാഫി പറമ്പിൽ എം.പി
07.01.2026
അയൂബ് ഖാൻ
കോവളം :തിരുവനന്തപുരം കോർപ്പറേഷനിൽ ജനുവരി 12 ന് തെരഞ്ഞെടുപ്പ് നടക്കുന്ന വിഴിഞ്ഞം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.എച്ച് സുധീർഘാന് വോട്ടഭ്യർത്ഥിച്ച്
വിഴിഞ്ഞത്തെ ഇളക്കിമറിച്ച് റോഡ് ഷോ നടത്തി ഷാഫി പറമ്പിൽ എം.പി. വിഴിഞ്ഞം ജംഗ്ഷനിൽ നിന്നും ആരംഭിച്ച റോഡ്ഷോ ടൗൺഷിപ്പിൽ സമാപിച്ചു. വിഴിഞ്ഞത്ത് നടന്ന പൊതുയോഗം ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു. കരുംകുളം വിജയകുമാർ അധ്യക്ഷത വഹിച്ചു.എം. വിൻസെൻ്റ് എം.എൽ.എ, നേതാക്കളായ വിൻസെൻ്റ് ഡി പോൾ, അഡ്വ.കെ.വി. അഭിലാഷ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് എച്ച്.എ റഹ്മാൻ
തുടങ്ങിയവർ പങ്കെടുത്തു.